കുളിക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ നിങ്ങള്‍ക്ക് രോഗങ്ങള്‍ സമ്മാനിക്കും !

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ബാത്ത് ടവല്‍ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകിയിരിക്കണം

കുളിക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ നിങ്ങള്‍ക്ക് രോഗങ്ങള്‍ സമ്മാനിക്കും !
Bath Towel
രേണുക വേണു| Last Modified തിങ്കള്‍, 22 ജനുവരി 2024 (09:30 IST)

ബാത്ത് ടവല്‍ അഥവാ കുളിക്കാന്‍ ഉപയോഗിക്കുന്ന തോര്‍ത്ത് അതീവ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. ബാത്ത് ടവല്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. ബാത്ത് ടവലില്‍ അണുക്കള്‍ പതിയിരിക്കാന്‍ സാധ്യത കൂടുതലാണ്.

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ബാത്ത് ടവല്‍ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകിയിരിക്കണം

ഓരോ തവണ കുളി കഴിയുമ്പോഴും ബാത്ത് ടവല്‍ വെയിലത്ത് ഉണക്കാന്‍ ഇടുക

നനഞ്ഞ ബാത്ത് ടവല്‍ എവിടെയെങ്കിലും ചുരുട്ടി കൂട്ടി ഇടുന്ന ശീലം ഒഴിവാക്കുക

നനഞ്ഞ ബാത്ത് ടവലില്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്

ബാത്ത് ടവല്‍ മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം ഒന്നിച്ചിട്ടു കഴുകരുത്

ഒരാള്‍ ഉപയോഗിച്ച ബാത്ത് ടവല്‍ മറ്റൊരാള്‍ ഉപയോഗിക്കരുത്

ഉപയോഗ ശേഷം ബാത്ത്റൂമിനുള്ളില്‍ തന്നെ ടവല്‍ ഇടുന്ന ശീലം നല്ലതല്ല

ബാത്ത് ടവലിന്റെ നിറം മങ്ങുകയോ അതില്‍ നിന്ന് ദുര്‍ഗന്ധം വരികയോ ചെയ്താല്‍ പുതിയത് വാങ്ങുക









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :