Fish Fry: 'അധികം മൊരിയാന്‍ അനുവദിക്കരുത്' ഫിഷ് ഫ്രൈ രുചികരമാകാന്‍

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാ നീര് എന്നിവ കൂടി ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കുന്നത് കൂടുതല്‍ നല്ലത്

Fish, Deep frying Fish, Fish Fry, How to Fry Fish, Side Effects of Fish Fry, Health News, Webdunia Malayalam
Fish Fry
രേണുക വേണു| Last Modified ശനി, 20 ജനുവരി 2024 (15:16 IST)

Fry: ഒരു കഷ്ണം മീന്‍ പൊരിച്ചത് ഉണ്ടെങ്കില്‍ മലയാളിക്ക് വയറുനിറച്ച് ചോറുണ്ണാന്‍ വേറൊന്നും വേണ്ട. എന്നാല്‍ മീന്‍ പൊരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മീനിന് രുചി കൂടാന്‍ മാത്രമല്ല ആരോഗ്യത്തിനു വലിയ ദോഷമാകാതിരിക്കാനും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

പൊരിക്കുന്നതിന് മുന്‍പ് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഫിഷ് മസാല എന്നിവ ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കണം. ചുരുങ്ങിയത് 30 മിനിറ്റെങ്കിലും ഇങ്ങനെ പുരട്ടി വയ്ക്കുന്നത് മീനിന്റെ രുചി വര്‍ധിപ്പിക്കും.

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാ നീര് എന്നിവ കൂടി ചേര്‍ത്ത് മീന്‍ പുരട്ടിവയ്ക്കുന്നത് കൂടുതല്‍ നല്ലത്.

പൊരിക്കാനെടുക്കുന്ന മീന്‍ കഷ്ണത്തില്‍ കത്തി കൊണ്ട് വരയുകയും അതിനുള്ളിലേക്ക് മസാല തേച്ച് പിടിപ്പിക്കുകയും വേണം.

മീന്‍ പൊരിക്കാന്‍ ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവയാണ് നല്ലത്.

മീന്‍ പൊരിക്കുന്ന സമയത്ത് അതിലേക്ക് അല്‍പ്പം വേപ്പില ചേര്‍ക്കുന്നത് നല്ലതാണ്.

മസാല തേച്ച് കൂടുതല്‍ സമയം പുരട്ടിവയ്ക്കുന്നുണ്ടെങ്കില്‍ അല്‍പ്പം വിനാഗിരി ചേര്‍ക്കാവുന്നതാണ്.

മീന്‍ വെളിച്ചെണ്ണയിലേക്ക് ഇട്ട ശേഷം ഏതാനും സെക്കന്‍ഡുകള്‍ മൂടി വയ്ക്കുന്നത് പെട്ടന്ന് വേവാന്‍ സഹായിക്കും.


Read Here:
പിസിഒഡിയുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം ബുദ്ധിമുട്ടാണോ?

ലോ ഫ്‌ളെയ്മില്‍ ഇട്ട് വേണം മീന്‍ എപ്പോഴും വേവിക്കാന്‍. ഇല്ലെങ്കില്‍ കരിയാന്‍ സാധ്യത കൂടുതലാണ്.

മീനിന്റെ ഉള്‍ഭാഗം വെന്തുകഴിഞ്ഞാല്‍ ഗ്യാസ് ഓഫാക്കാവുന്നതാണ്. ഉള്‍ഭാഗം വെന്തതിനു ശേഷവും മീന്‍ ഫ്‌ളെയ്മില്‍ വെച്ചാല്‍ പുറംഭാഗം കരിയാന്‍ സാധ്യത കൂടുതലാണ്. ഇത് മീനിന്റെ രുചി കുറയാന്‍ കാരണമാകും.

കൂടുതല്‍ സമയം മീന്‍ എണ്ണയില്‍ കിടന്നാല്‍ അത് വലിച്ചെടുക്കുന്ന കൊഴുപ്പിന്റെ അളവും കൂടും.

പൊരിച്ചെടുത്ത മീന്‍ കഴിക്കുന്നതിനു മുന്‍പ് അതിലേക്ക് അല്‍പ്പം ചെറുനാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുന്നത് നല്ലതാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :