1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. How many Calories should you Eat

ശരീരം എനര്‍ജി ഉപയോഗിക്കുന്നത് പലരീതിയില്‍, 20ശതമാനവും ഉപയോഗിക്കുന്നത് തലച്ചോര്‍

Health
ശരീരം എനര്‍ജി ഉപയോഗിക്കുന്നത് പലരീതിയിലാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുള്ള 20 ശതമാനം ഊര്‍ജവും ഉപയോഗിക്കുന്നത് തലച്ചോറാണ്. രക്തചക്രമണത്തിനും ദഹനത്തിനും ശ്വാസം എടുക്കുന്നതിനും എനര്‍ജി വേണം. അതായത് നമ്മള്‍ ചുമ്മാ ഇരുന്നാലും ശരീരം എനര്‍ജി ഉപയോഗിക്കുന്നുണ്ട്. തണുത്തകാലാവസ്ഥയില്‍ ശരീരം താപനില നിലനിര്‍ത്താനും ഊര്‍ജത്തെ എരിക്കാറുണ്ട്. അതുകൊണ്ട് തണുത്ത കാലാവസ്ഥയില്‍ നമ്മുടെ എനര്‍ജി ലെവല്‍ കുറവായിരിക്കും. 
 
19നും 25നും ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീക്ക് ദിവസവും 2000 കലോറി ആവശ്യമാണ്. അതേസമയം പുരുഷന് 3200കലോറിയും ആവശ്യമാണ്. അതേസമയം ശരീരഭാരം കുറയക്കാന്‍ സാധാരണയായി രണ്ടുമാര്‍ഗമുണ്ട്. ഒന്ന്, എന്നും കഴിക്കുന്നതില്‍ നിന്നും കുറച്ചുകഴിക്കുക. രണ്ട്, കൂടുതലായി വ്യായാമം ചെയ്യുക. ഇതുരണ്ടും ഒരുമിച്ച് ചെയ്യുന്നവരാണ് കൂടുതലും. ഭക്ഷണം കുറച്ച് കഴിച്ചുതുടങ്ങുമ്പോള്‍ ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരിക്കാന്‍ പാടില്ല. കഠിനമായി പട്ടിണികിടന്നാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. വ്യായാമം കുറവുള്ള ആളാണെങ്കില്‍ കുറച്ച് കഴിക്കാം. ഏറ്റവും നല്ലവഴി ആഹാരം കുറച്ച് വ്യായാമം ചെയ്യുകയാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കുളിക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ നിങ്ങള്‍ക്ക് രോഗങ്ങള്‍ സമ്മാനിക്കും !