1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. How Peanut will Help Humans Body?

ഹൃദയത്തെ കാക്കാൻ നിലക്കടല!

ആരോഗ്യം
നിലക്കടല ഇഷ്‌‌ടമല്ലാത്തവർ വളരെ ചുരുക്കം പേരേ ഉണ്ടാകൂ. ചുമ്മാ ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം നിലക്കടല കൊറിക്കാൻ നല്ല രസമാണ്. എന്നാൽ കൊളസ്‌ട്രോൾ, പ്രമേഹം പോലുള്ള രോഗങ്ങൾ ഉണ്ടായേക്കാമെന്ന് ഭയന്ന് ഈ നിലക്കടല വേണ്ടെൻ വയ്‌ക്കുന്നവരുമുണ്ട്. എന്നാൽ അറിഞ്ഞോളൂ കൊളസ്‌ട്രോൾ കുറയ്‌ക്കാൻ നിലക്കടല സഹായിക്കുമെത്രേ.
 
പോർട്ട് ഫോളിയോ ഡയറ്റിനെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തൽ. നിലക്കടല, വെള്ളക്കടല, ആപ്പിൾ എന്നിവ കഴിക്കുന്നത് കൊളസ്ട്രോൾ കുറച്ച് രക്തസമ്മർദം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സസ്യങ്ങളെ അടിസ്ഥാനമാക്കിയ ഭക്ഷണരീതി ഹൃദയാരോഗ്യമേകുമെന്നും പഠനം പറയുന്നു.
 
നിലക്കടലയും ചെടികളിലെ പ്രോട്ടീനുകളും കൂടുതലടങ്ങിയ ഈ ഡയറ്റ് പിന്തുടർന്നവരിൽ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ 17 ശതമാനം കുറഞ്ഞെന്ന് ഈ പഠനം പറയുന്നു. ചെടികളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ ഫൈബർ, നട്സ്, പ്ലാന്റ് സ്റ്റെറോളുകള്‍ (മുളപ്പിച്ച ഗോതമ്പ്, ഗോതമ്പിന്റെ തവിട്, നിലക്കടല, സസ്യഎണ്ണകൾ, ബദാം ഇവയെല്ലാം പ്ലാന്റ് സ്റ്റെറോളുകൾ അടങ്ങിയ ഭക്ഷണമാണ്) എന്നിവയടങ്ങിയ ഡയറ്റ് ശീലമാക്കിയാൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയും. 
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
നന്നായി ഉറങ്ങിക്കൊളൂ; തടി കുറയും