കാലിലെ മിഞ്ചിയും ഗർഭാശയവും തമ്മിലൊരു ബന്ധമുണ്ട്, ആ ദിവസങ്ങളിൽ ഉപകാരപ്പെടും !

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2019 (13:18 IST)
അണിഞ്ഞൊരുങ്ങി നടക്കുന്ന കാര്യത്തിൽ സ്ത്രീകൾ മുൻപന്തിയിൽ ആണ്. അക്കൂട്ടത്തിൽ ആഭരണം അണിയുന്നതും ഉൾപ്പെടും. സ്ത്രീകൾ അണിയാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മിഞ്ചി. കാലില്‍ അണിയുന്ന മിഞ്ചിക്ക് അവരുടെ പ്രസവസംബന്ധമായ ശാരീരിക ആരോഗ്യവുമായി വളരെ ശക്തവും ഗുണകരവുമായ ഒരു ബന്ധമുണ്ടെന്നും ശാസ്ത്രം പറയുന്നു.

വിവാഹിതരായ സ്ത്രീകൾ കാലിൽ മിഞ്ചി അണിയണമെന്ന ഒരു പരമ്പരാഗത രീതി നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. മിഞ്ചിയും സ്ത്രീകളുടെ ഗർഭാശയവും തമ്മിൽ ഒരു ബന്ധമുണ്ട്. രണ്ടു കാലിലേയും വിരലുകളിൽ വെള്ളി മിഞ്ചി അണിയുന്നത്‌ മാസമുറ കൃത്യമാകാൻ സഹായിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്.

കാലിലെ രണ്ടാമത്തെ വിരലിൽ നിന്നുള്ള ഒരു ഞരമ്പ്‌ സ്ത്രീകളുടെ ഗർഭാശയവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വൈജ്ഞാനികര്‍ പറയുന്നു. ആ ഞരമ്പ് ശരീരത്തിലെ രക്തസമ്മർദ്ദത്തെ ക്രമപ്പെടുത്തി ഗർഭാശയ സംബന്ധമായ ആരോഗ്യം കാത്ത്‌ സൂക്ഷിക്കുമെന്നും അവര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :