അനുബന്ധ വാര്‍ത്തകള്‍
- ലാറ്റക്സ് അലര്‍ജി, വൃക്കരോഗങ്ങള്‍, അമിതവണ്ണം എന്നിവയുണ്ടോ, അവോക്കാഡോ കഴിക്കാതിരിക്കുന്നതാണ് നല്ലത്!
- രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, ഭാരം കൂടുന്നത് അറിയാനും സാധിക്കില്ല
- ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ കുറിപ്പ് വൈറല്‍! പറയുന്നത് ഇക്കാര്യങ്ങള്‍
- World Obesity Day 2025:അമിതഭാരം കുറയ്ക്കാന്‍ കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്, ഇക്കാര്യങ്ങള്‍ അറിയണം
- World Obesity Day 2025 : അമിതവണ്ണം കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
അമിതവണ്ണമുള്ളവരില്‍ ഗര്‍ഭധാരണം പ്രയാസമാകുമോ?
സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയുമായി അമിതവണ്ണം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു
പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് അമിതവണ്ണം. ഇത് വിവിധ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. അമിതവണ്ണം വ്യക്തികളുടെ മൊത്തത്തിലുള്ള ലൈംഗികാരോഗ്യത്തെ വരെ സ്വാധീനിക്കും. അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്വഭാവിക ഗര്‍ഭധാരണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടും.
സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയുമായി അമിതവണ്ണം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളില്‍ അമിതഭാരം അണ്ഡോത്പാദനത്തെ തടസപ്പെടുത്തും. പുരുഷന്മാരില് അമിതവണ്ണം ബീജത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കുന്നു.
അമിതവണ്ണം ഗര്‍ഭധാരണത്തെയാണ് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. കുട്ടിക്ക് പൂര്‍ണ വളര്‍ച്ച എത്തും മുന്‍പുള്ള പ്രസവത്തിനും അമ്മയുടേയും കുട്ടിയുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും ഇത് കാരണമാകും.