കേരളത്തില്‍ ചൂടുകൂടുന്നു; നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും, മുന്‍കരുതലുകള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (17:39 IST)
കേരളത്തില്‍ ചൂടുകൂടുന്നു. സൂര്യാഘാതം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തലവേദന, തലകറക്കം, കുറഞ്ഞ പള്‍സ്, മൂഡ് സ്വിങ് എന്നിവയുണ്ടാകാം.

ദാഹിച്ചില്ലെങ്കിലും ചൂട് സമയമായതിനാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. നാരങ്ങവെള്ളമോ ചാര്‍ക്കോള്‍ വെള്ളമോ ചൂടുാക്കിയ വെള്ളമോ കുടിക്കാം. കൂടാതെ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാം. പുറം ജോലികള്‍ ചെയ്യുന്ന ആളാണെങ്കില്‍ ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്നുമണിവരെ ഇടവേളയെടുക്കണം. കുട്ടികളെ പുറത്തുകളിക്കാന്‍ അനുവദിക്കരുത്. വീടിന്റെ ജനലകളും വാതിലുകളും തുറന്നിടണം. വെള്ളത്തിറത്തിലോ ലൂസായതോ ആയ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :