തണുത്ത വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുക !

തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു

Cold Water, Ice Water, Side Effects of Cold Water, Do not Drink Ice Water, Health News, Webdunia Malayalam
Ice Water
രേണുക വേണു| Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (13:03 IST)

തണുപ്പുള്ള സീസണില്‍ പോലും ഫ്രിഡ്ജിലെ വെള്ളം മാത്രം കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ട്. തണുത്ത വെള്ളം മാത്രം കുടിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. തണുത്ത വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ അറിഞ്ഞിരിക്കാം.

തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഭക്ഷണ സാധനങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും, അടിവയറ്റില്‍ വേദന തോന്നും. ശരീര താപനിലയുമായി തണുത്ത വെള്ളം കൃത്യമായി പ്രതികരിക്കാത്തതാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.

തണുത്ത വെള്ളം കുടിക്കുന്നത് തലച്ചോറിനെ പോലും ബാധിക്കും. വളരെ നേര്‍ത്ത ഞെരമ്പുകളില്‍ സമ്മര്‍ദ്ദം കൂടാന്‍ ഇത് കാരണമാകും. അതുവഴി തലവേദന, സൈനസ് പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകും. തണുത്ത വെള്ളം കുടിക്കുന്ന സമയത്ത് തലയില്‍ പെട്ടന്ന് വേദന പോലെ തോന്നാറില്ലേ?

കഴുത്തിലൂടെ ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയെ നിയന്ത്രിക്കുന്ന ഒരു വാഗസ് നാഡി നമ്മുടെ ശരീരത്തില്‍ ഉണ്ട്. നിങ്ങള്‍ അമിതമായി തണുത്ത വെള്ളം കുടിക്കുകയാണെങ്കില്‍, അത് ഞരമ്പുകളെ വേഗത്തില്‍ തണുപ്പിക്കുകയും ഹൃദയമിടിപ്പും പള്‍സ് നിരക്കും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു, ഇത് അടിയന്തിര സാഹചര്യത്തിലേക്ക് നയിച്ചേക്കാം.

തണുത്ത വെള്ളം നിങ്ങളുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ കഠിനമാക്കുന്നു. കൊഴുപ്പ് സംഭരിക്കപ്പെട്ട് ഒടുവില്‍ അമിത വണ്ണത്തിലേക്കും വയര്‍ ചാടുന്നതിലേക്കും ഇത് നയിക്കും.

കായിക വിനോദങ്ങളിലും കഠിനമായ ജോലികളിലും ഏര്‍പ്പെട്ട ശേഷം ഉടനടി ഐസ് വാട്ടര്‍ കുടിക്കുന്നത് ഒഴിവാക്കണം. വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തിന് തണുത്ത വെള്ളം ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. വ്യായാമത്തിന് ശേഷം ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് വിട്ടുമാറാത്ത വയറുവേദനയിലേക്ക് നയിച്ചേക്കാം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ ...

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതല്‍!
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ...

എളുപ്പത്തില്‍ ഒരു പരിപ്പ് കറി തയ്യാറാക്കാം

എളുപ്പത്തില്‍ ഒരു പരിപ്പ് കറി തയ്യാറാക്കാം
തൃശൂര്‍ ഭാഗത്തു ഏറ്റവും പ്രചാരമുള്ള സിംപിള്‍ കറിയാണ് പരിപ്പ് കുത്തി കാച്ചിയത്. ഒപ്പം ഒരു ...

എന്നും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണോ? പ്രശ്‌നങ്ങള്‍ ...

എന്നും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണോ? പ്രശ്‌നങ്ങള്‍ ചില്ലറയല്ല
ഉറക്കത്തിനു നേരവും കാലവും നോക്കണോ എന്ന് ചിന്തിക്കുന്നവര്‍ നമുക്കിടയിലുണ്ട്

കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നവജാത ശിശുക്കളുടെ ചർമ്മം പ്രത്യേകിച്ച് സെൻസിറ്റീവ് ആണ്.

നെഞ്ചിനു താഴെയും വയറിനു മുകളിലും വേദന ഉണ്ടാകുന്നത് ...

നെഞ്ചിനു താഴെയും വയറിനു മുകളിലും വേദന ഉണ്ടാകുന്നത് എന്തുകൊണ്ട്? ഇക്കാര്യങ്ങള്‍ അറിയണം
വാരിയെല്ലുകള്‍ക്ക് താഴെയായി വയറിന്റെ മുകള്‍ ഭാഗത്ത് വേദന ഉണ്ടാകുന്നത് ...