ഓണം കഴിഞ്ഞതോടെ രോഗവ്യാപന സാധ്യത കൂടുതല്‍; അടുത്തമാസത്തിനുള്ളില്‍ 18വയസിനുമുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും

പ്രദീകാത്മക ചിത്രം
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (12:14 IST)
ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് രോഗവ്യാപന സാധ്യത കൂടുതലാകാന്‍ സാധ്യതയെന്നും അടുത്തമാസത്തിനുള്ളില്‍ 18വയസിനുമുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. സിറിഞ്ചുകളുടെ ക്ഷാമം പരിഹരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

1.11 കോടി ഡോസ് വാക്സിന്‍ സംസ്ഥാനത്തിന് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഏതു സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കണമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :