1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam Accident News

കൊല്ലത്ത് വാഹനാപകടം: എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Kollam
കൊല്ലത്ത് വാഹനാപകടത്തില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ബിഎന്‍ ഗോവിന്ദ് (20), കാഞ്ഞങ്ങാട് സ്വദേശിനി ചൈതന്യ(20) എന്നിവരാണ് മരിച്ചത്. ചെങ്കോട്ട ദേശീയ പാതയിലാണ് അപകടം നടന്നത്. തെന്മലയില്‍ പോയി ബൈക്കില്‍ മടങ്ങുകയായിരുന്ന ഇവരെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. 
 
മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 40,120പേര്‍ക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്‌സിന്‍ സ്വീകരിച്ചത് 57 ലക്ഷത്തിലധികം പേര്‍