1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Covid Update News

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 40,120പേര്‍ക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്‌സിന്‍ സ്വീകരിച്ചത് 57 ലക്ഷത്തിലധികം പേര്‍

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 40,120പേര്‍ക്ക്. 42,295 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ 585പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം  3,21,17,826 ആയി ഉയര്‍ന്നു.
 
നിലവില്‍ 3,85,227 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗം ബാധിച്ച്  4,30,254 പേര്‍ മരണപ്പെട്ടിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്‌സിന്‍ സ്വീകരിച്ചത് 57 ലക്ഷത്തിലധികം പേരാണ്. ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 52,95,82,956 ആണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊല്ലത്ത് വാഹനാപകടം: എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു