വീട്ടിൽ‌വച്ച് വ്യായാ‍മം ചെയ്യാറുണ്ടോ ? ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 5 ഡിസം‌ബര്‍ 2019 (17:21 IST)
എപ്പോഴും ആരോഗ്യത്തോടെയിരിക്കാനും, പല രോഗങ്ങളിൽനിന്നും മുക്തി നേടനുമെല്ലാമാണ് നമ്മൾ വ്യായാമം ചെയ്യാറുള്ളത്, സമയം ലാഭിക്കുന്നതിനായി വീടിനകത്ത് തന്നെ വ്യായാമം ചെയ്യുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. ഇത്തരത്തിൽ വ്യായാമം, ചെയ്യുമ്പോൾ നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.വ്യായാമ ചെയ്യുന്നതിന് കൃത്യമായ ഒരു ക്രമവും ചിട്ടയും ഉണ്ടാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.

എന്നും ഒരേ സമയത്ത്, ഒരേ അളവിലാണ് വ്യായാമങ്ങൾ ചെയ്യേണ്ടത്. ക്രമം തെറ്റിയ അളവും സമയവും ശരീരത്തെ ദോഷകരമായാണ് ബാധിക്കുക. അമിതമായി വ്യായാമങ്ങൾ ചെയ്തുകൂടാ. അമിതമായി വ്യായാമം ചെയ്യുന്നതിലൂടെ മാനസിക സമ്മർദ്ദവും നിരാശയും ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടിള്ളത്. ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ മാറ്റം വരുന്നതിനാലാണ് ഇത്.

നല്ല വായു സഞ്ചാരമുള്ള ഇടങ്ങളിൽ വേണം വ്യായാമം ചെയ്യാൻ. ലഘുവായ ഭക്ഷണം കഴിച്ച് അൽ‌പനേരം വിശ്രമിച്ച ശേഷം വർക്കൌട്ട് ചെയ്യാവുന്നതാണ്. വ്യായാമം ചെയ്യുമ്പോൾ നന്നായി ശ്വാസമെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. കിതപ്പ് മാറിയ ശേഷം മാത്രമേ വെള്ളം കുടിക്കാവൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :