കാണേണ്ട കാഴ്ച തന്നെ, ഇതാ ലോകത്തിലേ ഏറ്റവും വിലകൂടിയ ക്രിസ്തുമസ് ട്രീ വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 5 ഡിസം‌ബര്‍ 2019 (15:00 IST)
ഡിസംബർ എത്തിയതോടെ ക്രിസ്തുമസിനായുള്ള തയ്യാറെടുപ്പിലാണ് ആളുകൾ. വീട്ടിൽ നട്ടുവളർത്തിയ മരത്തെ ക്രിസ്തുമസ് ട്രീയായി അലങ്കരിക്കുന്നവരും. കടയിൽനിന്നും ട്രി വാങ്ങി വീട്ടിൽ സ്ഥാപിക്കുന്നവരുമെല്ലാം ഉണ്ട്. ട്രീ അലങ്കരിക്കുന്നതിനും പുൽക്കൂട് ഒരുക്കുന്നതിനുമെല്ലാമുള്ള ഷോപ്പിങ്ങിലാണ് ഇപ്പോൾ ആളുകൾ. എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്തുമസ് ട്രീ നിങ്ങൾ കണ്ടിട്ടുണ്ടോ ? എങ്കിൽ അങ്ങനെ ഒരു ട്രി ഒരുക്കിയിരിക്കുകയാണ് സ്‌പെയിനിലെ കോം‌പിൻസ്കി ഹോട്ടൽ.

എന്താണ് ഈ ട്രീക്ക് ഇത്ര വില വരാൻ കാരണം എന്നായിരിക്കും ചിന്തിക്കുന്നത്. വലിയ വിലയുള്ള വജ്രങ്ങളും കല്ലുകളും, ഡിസൈനർ ആഭരണങ്ങളും ഉപയോഗിച്ചാണ് ഈ ട്രീ അലങ്കരിച്ചിരിക്കുന്നത് എന്നത് തന്നെ കാരണം. 1 കോടി 50 ലക്ഷം രൂപയോളം ഈ ക്രിസ്തുമസ് ട്രീക്ക് മതിപ്പുണ്ട്. 3 കാരറ്റ് പിങ്ക് ഡയമഡ്, നാല് കാരറ്റ് സഫയര്‍, എന്നിവയാണ് ട്രീയിൽ ഉപയോഗിച്ചിരിക്കുന്ന ഡയമണ്ടുകൾ

ബൾഗാരി, കാർട്ടിയർ, വാൻ ക്ലെഫ്, ആർപെൽസ്, ഷനൽ തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ ആരണങ്ങളും പെർഫ്യൂമുകളും, അലങ്കരിച്ഛ ഒട്ടകപക്ഷിയുടെ മുട്ടകൾ, 3D പ്രിന്റ് ചെയ്ത ചോക്ലേറ്റ് രൂപങ്ങൾ എന്നിവയെല്ലാം ചേർന്നാ‍ണ് വെറുമൊരു ക്രിസ്തുമസ് ട്രീയെ ലോകത്തിലെ ഏറ്റവും വില മതിക്കുന്ന ക്രിസ്തുമസ് ട്രീയാക്കി മാറ്റുന്നത്. ഡെബി വിംഗ്‌ഹാം എന്ന ഫാഷൻ ഡിസൈനറാണ് ഈ ക്രിസ്തുമസ് ട്രീയെ അണിയിച്ചൊരുക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :