മാവിൻ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ബലാത്സംഗത്തിന് ശേഷം ചുട്ടുകൊന്നതെന്ന് പൊലീസ്

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 5 ഡിസം‌ബര്‍ 2019 (15:46 IST)
ഹൈദെരാബാദിൽ വെറ്റ്നറി ഡോക്ടർ പീഡനത്തിനിരയി ക്രൂരമായി കൊലചെയ്യപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ രാജ്യത്ത് വീണ്ടും സമാനമായ സംഭവം. പശ്ചിമ ബംഗാളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മാൽഡ ജില്ലയിലെ മാവിൻ തോട്ടത്തിൽനിന്നുമാണ് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കർഷകരാണ് സംഭവം പൊലീസിൽ അറിയിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുനു മൃതദേഹം അതിനൽ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പീഡനത്തിനിരയാക്കിയ ശെഷമാവാം യുവതിയെ ചുട്ടുകൊന്നത് എന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 20
വയസ് പ്രായം തോന്നിക്കും എന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും ഒരു ജോഡി ചെറുപ്പും തീപ്പെട്ടിയും കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :