മലബന്ധം കൊണ്ട് പൊറുതി മുട്ടിയോ, ഏഴുകാര്യങ്ങളില്‍ ശ്രദ്ധവേണം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ജനുവരി 2024 (19:21 IST)
മലബന്ധം ഇന്ന് വ്യാപകമായി കൂടിവരുന്ന ആരോഗ്യപ്രശ്‌നമാണ്. തെറ്റായ ജീവിത രീതിയാണ് ഇതിനുപിന്നിലെ പ്രധാന കാരണം. മരുന്നുകളുടെ ഉപയോഗം, സമ്മര്‍ദ്ദം, ആഹാരത്തിലെ ഫൈബറിന്റെ കുറവ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഇതെല്ലാം മലബന്ധത്തിന് കാരണമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഫൈബര്‍ ധാരളമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും മലബന്ധം തടയാനുള്ള പ്രധാന വഴികളാണ്. കൂടാതെ രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നതും ശോധനയ്ക്ക് സഹായിക്കും. കുടലിലെ മസിലുകളെ ഉത്തേജിപ്പിക്കും. പൊതുവേയുള്ള ആരോഗ്യത്തിന് മാത്രമല്ല മലബന്ധം തടയുന്നതിനും വ്യായാമം സഹായിക്കും. ആരോഗ്യകരമായ ഫാറ്റുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.

അതേസമയം മലബന്ധം ഗുരുതരമായ സ്ഥിതി വിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത്. ആസ്ത്മ പോലുള്ള രോഗത്തെ പോലെ മലബന്ധത്തെയും ഗൗരവമായി കാണണമെന്നാണ് ഗവേഷകര്‍ പറയുന്നത്. കുട്ടികളില്‍ നാലില്‍ ഒരാള്‍ക്ക് എപ്പോഴെങ്കിലും മലബന്ധം ഉണ്ടാകുന്നുണ്ട്. പല കാരനങ്ങള്‍ കൊണ്ടാണ് ഇതുണ്ടാകുന്നത്. നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കാത്തത്, ഫലവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആവശ്യാനുസരണം കഴിക്കാത്തത് തുടങ്ങിയവ ഒക്കെ മലബന്ധത്തിന് കാരണമാകുന്നുണ്ട്. ഇതിന് പുറമെ പരിചിതമല്ലാത്ത കക്കൂസുകള്‍ ഉപയോഗിക്കാനുള്ള വൈമുഖ്യം, കളിക്കുന്നതിനിടെ മലശോചന വേണമെന്ന തോന്നല്‍ ഉണ്ടായാല്‍ അത് അടക്കി വയ്ക്കുന്നത് ഒക്കെ മലബന്ധത്തിന് കാരണമാകുന്നുണ്ട്.

മലബന്ധം ഉണ്ടാവുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പഠനം നടത്തിയ ശിശുരോഗ വിദഗ്ദ്ധന്‍ കാര്‍ലോ ഡി ലോറെന്‍സോ പറഞ്ഞു. വലിയ പണച്ചെലവ് ഇവ പരിഹരിക്കാന്‍ വേണ്ടി വരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കുട്ടികളിലെ മലബന്ധം രക്ഷാകര്‍ത്താക്കള്‍ ഗൗരവമായി തന്നെ എടുക്കണമെന്ന് ഡി ലോറെന്‍സോ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :