Malaikottai Vaaliban: വാലിബന്‍ വന്‍ പരാജയത്തിലേക്ക്; രണ്ടാം ഭാഗം പ്രതിസന്ധിയില്‍

ട്രാക്കേഴ്‌സായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ചാം ദിനമായ ഇന്നലെ വെറും 65 ലക്ഷം മാത്രമാണ് ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്

Malaikottai Vaaliban, Mohanlal, Malaikottai Vaaliban review, Mohanlal in Malaikottai Vaaliban
രേണുക വേണു| Last Modified ചൊവ്വ, 30 ജനുവരി 2024 (11:08 IST)
- Malaikottai Vaaliban

Malaikottai Vaaliban: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ വന്‍ പരാജയത്തിലേക്ക്. റിലീസ് ചെയ്ത് അഞ്ചാം ദിനത്തിലേക്ക് എത്തിയപ്പോള്‍ ആദ്യ ദിനത്തേക്കാള്‍ 90 ശതമാനമാണ് ബോക്‌സ്ഓഫീസ് കളക്ഷനില്‍ കുറവ്. വന്‍ മുതല്‍ മുടക്കില്‍ തിയറ്ററുകളിലെത്തിയ വാലിബന്‍ ബോക്‌സ്ഓഫീസ് പരാജയം ഉറപ്പിച്ചു കഴിഞ്ഞു.

ട്രാക്കേഴ്‌സായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ചാം ദിനമായ ഇന്നലെ വെറും 65 ലക്ഷം മാത്രമാണ് ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. റിലീസ് ദിവസം 5.65 കോടിയായിരുന്നു വാലിബന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍. ചിത്രത്തിന്റെ ആകെ നെറ്റ് കളക്ഷന്‍ 11.45 കോടിയായി. വേള്‍ഡ് വൈഡ് ഗ്രോസ് 21.75 കോടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 50 കോടിക്ക് അടുത്താണ് ചിത്രത്തിന്റെ ചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാന്‍ കഴിയാത്തതാണ് വാലിബന് തിരിച്ചടിയായത്. അഞ്ചാം ദിനമായ ഇന്നലെ കേരളത്തില്‍ വെറും 12.81 ശതമാനം മാത്രമായിരുന്നു വാലിബന്റെ ഒക്യുപ്പന്‍സി. ബോക്‌സ്ഓഫീസില്‍ നിരാശപ്പെടുത്തിയതോടെ വാലിബന്റെ രണ്ടാം ഭാഗവും പ്രതിസന്ധിയിലാണ്. ആദ്യ ഭാഗം ബോക്‌സ്ഓഫീസില്‍ വിജയിച്ചാല്‍ മാത്രമേ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കാന്‍ സാധിക്കൂ എന്നാണ് റിലീസിനു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :