അനുബന്ധ വാര്‍ത്തകള്‍
- Malaikottai Vaaliban: വാലിബന് വന്‍ പരാജയത്തിലേക്ക്; രണ്ടാം ഭാഗം പ്രതിസന്ധിയില്‍
- Bad Habits: ഈ ശീലങ്ങള്‍ നിങ്ങളുടെ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ അളവ് കൂട്ടി ടെന്‍ഷനുണ്ടാക്കുന്നു
- Who is Nathuram Godse: കടുത്ത വലതുപക്ഷ ഹിന്ദുത്വവാദി, ഗാന്ധി വധക്കേസിലെ പ്രതി; ആരാണ് നാഥുറാം ഗോഡ്സെ
- ബാക്ടീരിയല്‍ ഇന്ഫക്ഷന് കുറയ്ക്കും, ആന്റിഓക്സിഡന്റിന്റെ കലവറ; ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല
- വി.മുരളീധരന് ആറ്റിങ്ങലില്‍ മത്സരിക്കും
Amla Benefits: നെല്ലിക്ക കഴിച്ച് സൗന്ദര്യം വര്‍ധിപ്പിക്കാം
Amla Benefits: ഒരുപാട് ഗുണങ്ങളടങ്ങിയ ഒന്നാണ് നെല്ലിക്ക എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്. ഇന്ന് പലരും നേരിടുന്ന പല ആരോഗ്യ-സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പ്രകൃതിയില്‍ നിന്ന് തന്നെയുള്ള പരിഹാരമാണ് നെല്ലിക്ക. ത്വക്കിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലരെയും അലട്ടുന്ന ഒന്നാണ്. മുഖക്കുരു, ത്വക്കില്‍ ചുളിവുകള്‍ രൂപ്പെടുക, ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുക എന്നീ പ്രശ്‌നങ്ങള്‍ക്ക് നെല്ലിക്ക നല്ലൊരു പ്രതിവിധിയാണ്.
അതുപോലെ തന്നെ മുടിയുടെ പ്രശ്‌നങ്ങളായ താരന്‍, മുടിയുടെ തിളക്കം നഷ്ടപ്പെടുക, അകാലനര, മുടികൊഴിച്ചില്‍ എന്നിവയ്‌ക്കെതിരെയും
നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. ധാരാളം ആന്റി-ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയ നെല്ലിക്ക അനേകം ആരോഗ്യപ്രശ്ങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. ഉറക്കമില്ലായ്മ, പ്രമേഹം, വായു സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് നെല്ലിക്ക ഉപയോഗിക്കാറുണ്ട്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ അസ്ഥികള്‍ക്ക് ബലം നല്‍കുന്നു. പ്രകൃതിയില്‍ തന്നെയുള്ള രക്തശുദ്ധീകരണ വസ്തു കൂടെയാണ് നെല്ലിക്ക. പല്ലുകളുടെ ആരോഗ്യത്തിനും വായ്‌നാറ്റം ഇല്ലാതാക്കാനും നെല്ലിക്ക സഹായിക്കുന്നു.
അടുത്ത ലേഖനം