ഗ്യാസിനെ അകറ്റി നിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശീലിച്ചാല്‍ മതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (12:13 IST)
ഭക്ഷണത്തില്‍ കറുവാപ്പട്ട ഒരു ശീലമാക്കുക. അത് ഗ്യാസിനെ അകറ്റിനിര്‍ത്തും. കറുവാപ്പട്ട ചേര്‍ത്ത ആഹാരങ്ങള്‍ ദിനവും കഴിക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ പാലില്‍ കറുവാപ്പട്ട പൊടി ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. അല്‍പ്പം തേന്‍ കൂടി ചേര്‍ത്താല്‍ ഉത്തമം.

ആഹാരപദാര്‍ത്ഥങ്ങളില്‍ ഇഞ്ചിയുടെയും വിനാഗിരിയുടെയും സാന്നിധ്യം ഗ്യാസ് മൂലമുണ്ടാകുന്ന കുഴപ്പങ്ങളെ അകറ്റിനിര്‍ത്തും. ഇഞ്ചി ജ്യൂസ് കഴിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും ഗ്യാസിന് ഫലപ്രദമായ ഒരു ഔഷധമാണ്. ഇഞ്ചി ചായ കുടിക്കുന്നതും ആഹാരത്തിന് ശേഷം അല്‍പ്പം ഇഞ്ചി പച്ചയ്ക്ക് തിന്നുന്നതും ഗ്യാസിനെ അകറ്റിനിര്‍ത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :