സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2023 (16:20 IST)
എന്‍എച്ച്എസിന്റെ കണക്കുകള്‍ പ്രകാരം മിക്കയാളുകളില്‍ നിന്നും ഒരു ദിവസം ഏകദേശം ഒരി ലിറററിനടുത്ത് വിയര്‍പ്പ് പുറന്തള്ളുന്നുണ്ട്. എന്നാല്‍ 100ല്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ ഇതിലും കൂടുതല്‍ വിയര്‍പ്പ് പുറന്തള്ളപ്പെടാറുണ്ട്. ഇതിന് പലവിധ കാരണങ്ങളുമുണ്ട്. അധ്വാനിക്കാതിരിക്കുമ്പോഴും ഇത്തരത്തില്‍ വിയര്‍ക്കുന്നുവെങ്കില്‍ വിയര്‍പ്പുഗ്രന്ഥികള്‍ നിരന്തരം പ്രവര്‍ത്തനനിരതമാണെന്നാണ് സൂചിപ്പിക്കുന്നത്.
അണുബാധയാണ് അമിത വിയര്‍പ്പിന്റെ പ്രധാന കാരണം. ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീര ദുര്‍ഗന്ധം ഉണ്ടാകും. പുകയില ഉത്പന്നങ്ങളും ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നതിന് കാരണമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നുണ്ട്.