1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. king of kotha connection report

മുന്നില്‍ 'കൊത്ത' തന്നെ! ഞായറാഴ്ച സിനിമയ്ക്ക് ലഭിച്ചത്, കളക്ഷന്‍ റിപ്പോര്‍ട്ട്

King of kotha
ദുല്‍ഖര്‍ സല്‍മാന്റെ 'കിംഗ് ഓഫ് കൊത്ത' കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പ്രദര്‍ശനത്തിന് എത്തിയ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
ഞായറാഴ്ച സിനിമയ്ക്ക് ഏകദേശം 2 കോടി രൂപ കളക്ഷന്‍ നേടാനായി.ആദ്യ ആഴ്ചയില്‍ ചിത്രം 13.5 കോടി രൂപ കളക്ഷന്‍ നേടി.  
വെള്ളിയാഴ്ച 2.6 കോടിയും ശനിയാഴ്ച 2.05 കോടിയും ആണ് കളക്ഷന്‍.
റിലീസ് ദിവസം 6.85 കോടി സ്വന്തമാക്കി. മലയാളം പതിപ്പ് 5.6 കോടിയും തെലുങ്ക്, തമിഴ് പതിപ്പുകള്‍ യഥാക്രമം 85 ലക്ഷം രൂപയും 40 ലക്ഷം രൂപയും ആദ്യദിനം നേടി.
 
 
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ജനപ്രീതിയില്‍ മുന്നില്‍,'ആര്‍ഡിഎക്‌സ്' സിനിമയ്ക്ക് അര്‍ധരാത്രിയിലും സ്‌പെഷ്യല്‍ ഷോ