50 കോടി ബജറ്റില്‍ ടോവിനോയുടെ പാന്‍-ഇന്ത്യ സിനിമ, ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കാന്‍ മാത്രം 30 ദിവസം മാറ്റിവെച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജൂലൈ 2023 (11:34 IST)
ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഐഡന്റിറ്റി ഒരുങ്ങുകയാണ്.തൃഷയും ടോവിനോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്.

എറണാകുളം, ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും ഉണ്ടാകും.ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും റിലീസ് ഉണ്ട്.
ഇതൊരു പാന്‍-ഇന്ത്യ സിനിമയായാണ്.50 കോടി ബജറ്റില്‍ 100 ??ദിവസത്തെ ഷൂട്ടിംഗ് ആണ് തീരുമാനിച്ചിരിക്കുന്നത്.അതില്‍ 30 ദിവസം ആക്ഷന്‍ സീക്വന്‍സുകള്‍ മാത്രം ചിത്രീകരിക്കാന്‍ ഉപയോഗിക്കും. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ സ്വീകാര്യത ഈ ചിത്രത്തിനും ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

മഡോണ സെബാസ്റ്റ്യനും ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഉണ്ട്.രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :