കറിവേപ്പിലയുടെ ഗുണങ്ങളറിഞ്ഞാല്‍ നിങ്ങള്‍ ഇനിമുതല്‍ കറിവേപ്പില വലിച്ചെറിയില്ല

ശ്രീനു എസ്| Last Modified ശനി, 19 ജൂണ്‍ 2021 (16:47 IST)
പരമ്പരാഗതമായി തന്നെ ഔഷധങ്ങളുടെ കുടെ ഉപയോഗിച്ചു വരുന്ന ഒന്നോണ് കറിവേപ്പില. അതുപോലെ തന്നെ ഇന്ത്യന്‍ ഭക്ഷണവിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതുമാണ് കറിവേപ്പില. ഇലകള്‍ക്ക് കയ്പ്പേറിയ രുചി ആയതുകൊണ്ടുതന്നെ നമ്മളില്‍ പലരും കറികളില്‍ നിന്ന് വലിച്ചെയറിയുകയാണ് ചെയ്യുന്നത്. എന്തൊക്കെയാണ് നമ്മള്‍ വലിച്ചെറിയുന്ന് കറിവേപ്പിലയുടെ ഗുണങ്ങളെന്ന് നോക്കാം.



കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പില. ദിവസവും കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നത് കണ്ണിന്റെ കാഴ്ച ശക്തി വര്‍ധിപ്പിക്കുക മാത്രമല്ല കാഴ്ച കുറയുന്നത് തടയാനും നിശാന്ധത പോലുള്ള കണ്ണിനെ ബാധിക്കുന്ന അസുഖങ്ങളെ തടയാനും സഹായിക്കുന്നു. നാഡീ വ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. ദഹനപരമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പണ്ടുമുതലേ
ഉപയേഗിച്ചുവരുന്ന പരിഹാര മാര്‍ഗ്ഗമാണ് കറിവേപ്പില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :