ശ്രീനു എസ്|
Last Modified ശനി, 12 ജൂണ്‍ 2021 (18:57 IST)
നമ്മുടെ ചുറ്റുപാടും സുലഭമായി ലഭിക്കുന്ന പഴവര്‍ഗ്ഗമാണ് പൈനാപ്പിള്‍. ചിലയിടങ്ങളില്‍ ഇതിനെ കൈതചക്ക എന്നും അറിയപ്പെടാറുണ്ട്. ഒരുപാട് ചിലവുകളൊന്നും ഇല്ലാതെ തന്നെ വീട്ടിലും പരിസരത്തും വളര്‍ത്താവുന്ന ഒന്നികൂടെയാണ് പൈനാപ്പിള്‍. എന്തൊക്കെയാണ് പൈനാപ്പിള്‍ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെന്ന് നോക്കാം.
വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍,ഫൈബര്‍ അങ്ങനെ ശരീരത്തിനാവശ്യമായ ധാരാളം പോഷകഘടകങ്ങള്‍ അടങ്ങിയതാണ് പൈനാപ്പിള്‍. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും അതുവഴി അസുഖങ്ങളെ തടയുന്നതിനും പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. പൈനാപ്പിളില്‍ അയങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ദഹനപ്രക്രിയ സുഗമമാക്കുന്നു.