രേണുക വേണു|
Last Modified ചൊവ്വ, 5 മാര്‍ച്ച് 2024 (13:08 IST)
ചവര്‍പ്പുണ്ടെന്ന് കരുതി വഴുതനങ്ങ കഴിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍? വഴുതനങ്ങ ആരോഗ്യത്തിനു ഏറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന പച്ചക്കറിയാണ്. ആന്റി ഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയ പച്ചക്കറിയാണ് വഴുതനങ്ങ. ഫൈബര്‍ ധാരാളം അടങ്ങിയ വഴുതനങ്ങ ദഹനത്തിനു നല്ലതാണ്. മലബന്ധം ഒഴിവാക്കാന്‍ വഴുതനങ്ങ നല്ലതാണ്.
സോഡിയത്തിന്റെ അളവ് വഴുതനങ്ങയില്‍ കുറവാണ്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, വൃക്ക പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ക്കും വഴുതനങ്ങ കഴിക്കാം. വിറ്റാമിന്‍ എ, ഇ, കെ എന്നിവ വഴുതനങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വഴുതനങ്ങ നല്ലതാണ്.