പച്ചക്കറികള്‍ ധാരാളമുള്ള സാമ്പാര്‍; ഗുണങ്ങള്‍ ഒത്തിരി

ഫൈബര്‍ ധാരാളം അടങ്ങിയ കറിയാണ് സാമ്പാര്‍

Sambar
രേണുക വേണു| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (20:24 IST)
Sambar

ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ കറിയാണ് സാമ്പാര്‍. ഇഡ്ഡലി, ദോശ, ചപ്പാത്തി, ചോറ് എന്നിവയ്‌ക്കൊപ്പമെല്ലാം സാമ്പാര്‍ കഴിക്കാം. സാമ്പാറില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പേശികളുടെ വളര്‍ച്ചയ്ക്കും കരുത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. സാമ്പാറില്‍ അടങ്ങിയിരിക്കുന്ന പച്ചക്കറികളും ധാന്യങ്ങളും ശരീരത്തിനു ഒട്ടേറെ ഗുണങ്ങള്‍ ചെയ്യും.

ഫൈബര്‍ ധാരാളം അടങ്ങിയ കറിയാണ് സാമ്പാര്‍. ഫൈബര്‍, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവ അടങ്ങിയ പച്ചക്കറികളാണ് സാമ്പാറിനായി ഉപയോഗിക്കുക. മുരിങ്ങക്ക, വഴുതനങ്ങ, കാരറ്റ്, വെണ്ടയ്ക്ക, മത്തങ്ങ എന്നിവ ഉറപ്പായും സാമ്പാറില്‍ ഉപയോഗിക്കണം. ഫൈബര്‍ ധാരാളം അടങ്ങിയ സാമ്പാര്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. അയേണ്‍, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും സാമ്പാറില്‍ അടങ്ങിയിരിക്കുന്നു. ഫൈബര്‍, വെള്ളം എന്നിവയുടെ സാന്നിധ്യമുള്ളതിനാല്‍ സാമ്പാര്‍ ദഹനത്തിനു നല്ലതാണ്. സാമ്പാറിനു ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ധാരാളം വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. സാമ്പാറിലെ പച്ചക്കറികള്‍ ധാരാളം കഴിക്കണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :