അനുബന്ധ വാര്‍ത്തകള്‍
- ഉപ്പുവെള്ളം കവിള്‍പിടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാമോ?
- കൊവിഡ് ബാധിച്ച് ഒരു വര്‍ഷംവരെ മാനസിക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനം
- മികച്ച ചര്‍മത്തിന് അഞ്ചുപഴങ്ങള്!
- കൊളസ്ട്രോള്‍ ഉള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത എണ്ണകള്‍ ഇവയാണ്
- വൈറ്റമിന്‍ ഇ എങ്ങനെയൊക്കെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു?
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണംകുറയുന്ന അവസ്ഥയ്ക്കുപറയുന്ന പേരാണ് ത്രോംബോസൈറ്റോപീനിയ. അസ്ഥമജ്ജയാണ് നിറമില്ലാത്ത പ്ലേറ്റ്‌ലെറ്റുകളെ നിര്‍മിക്കുന്നത്. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് പരിഹരിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് നെല്ലിക്കാ ജ്യൂസ്.
മറ്റൊന്നാണ് ഗോതമ്പിന്റെ ഇലകൊണ്ടുള്ള ജ്യൂസ്. ഇത് വീട്ടില്‍ തന്നെ വളര്‍ത്തി ജ്യൂസടിച്ചുകുടിക്കാം. മറ്റൊരു പ്രധാനപ്പെട്ട പഴമാണ് മാതളം. സാധാരണയായി കൗണ്ട് കുറയുന്നതിന് ആളുകള്‍ കഴിക്കുന്ന പഴമാണ് മാതളം. കൂടാതെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് എള്ള്.