ഭക്ഷണം വേവിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ചില മണ്ടത്തരങ്ങള്‍; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

രേണുക വേണു| Last Modified ചൊവ്വ, 25 ജൂലൈ 2023 (10:09 IST)

ഭക്ഷണ സാധനങ്ങള്‍ വേവിച്ചു കഴിക്കേണ്ടത് ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്. എന്നാല്‍ വീട്ടില്‍ ഭക്ഷണം വേവിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ചില മണ്ടത്തരങ്ങളുണ്ട്. അശ്രദ്ധ കാരണമാണ് അത്തരം മണ്ടത്തരങ്ങള്‍ സംഭവിക്കുന്നത്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഭക്ഷണം വേവിക്കുന്ന സമയത്ത് പാത്രം കൃത്യമായി മൂടി വയ്ക്കണം. അടപ്പ് വെച്ചുകൊണ്ട് വേണം ഭക്ഷണ സാധനങ്ങള്‍ വേവിക്കാന്‍. എങ്കില്‍ മാത്രമേ ഭക്ഷണം കൃത്യമായി വേവുകയുള്ളൂ.

ഭക്ഷണ സാധനവും പാത്രത്തിന്റെ മൂടിയും തമ്മില്‍ നിശ്ചിത അകലം വേണം. പാത്രം മൂടുമ്പോള്‍ ഭക്ഷണ സാധനം അടപ്പിന്റെ ഏതെങ്കിലും ഭാഗത്ത് തട്ടുന്ന വിധം ആകരുത്. നിശ്ചിത അകലം ഉണ്ടെങ്കില്‍ മാത്രമേ ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തേക്കും കൃത്യമായി ആവി എത്തുകയുള്ളൂ. വേവിക്കുന്ന സമയത്ത് പാത്രത്തില്‍ കുത്തിനിറച്ച് സാധനങ്ങള്‍ ഇടുന്നത് ഒഴിവാക്കണം.

വെള്ളം ഒഴിച്ച് വേവിക്കേണ്ട ഭക്ഷണ സാധനങ്ങള്‍ ആണെങ്കില്‍ പാത്രത്തിലെ വെള്ളം തിളച്ചുതുടങ്ങിയതിനു ശേഷം മാത്രം ഭക്ഷണ സാധനങ്ങള്‍ അതിലേക്ക് ഇടുക. വെള്ളം തിളയ്ക്കുന്നതിനു മുന്‍പോ ചൂടാകുന്നതിനു മുന്‍പോ ഭക്ഷണ സാധനങ്ങള്‍ പാത്രത്തിലേക്ക് ഇടരുത്.

ഒരുപാട് സമയം ഭക്ഷണ സാധനങ്ങള്‍ വേവിക്കരുത്. വേവാന്‍ ആവശ്യമായ സമയം ടൈമറില്‍ വയ്ക്കുന്നത് നല്ലതാണ്. വേവിക്കാനുള്ള പച്ചക്കറികള്‍ അരിയുന്ന കാര്യത്തിലും ശ്രദ്ധ വേണം. ഒരേ പച്ചക്കറി പല വലിപ്പത്തില്‍ അരിയരുത്. അങ്ങനെ വന്നാല്‍ വേവാന്‍ എടുക്കുന്ന സമയം വ്യത്യസ്തമാകും. ഒരേ പച്ചക്കറി തന്നെ രണ്ട് വിധം വേവിക്കേണ്ട അവസ്ഥ വരും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :