അനുബന്ധ വാര്‍ത്തകള്‍
- ഓക്കാനം, നെഞ്ചിരിച്ചില്‍, വയര്‍വേദന എന്നിവ ഉണ്ടാകാറുണ്ടോ, ആഹാരം കഴിക്കുമ്പോള്‍ ഇത് ശ്രദ്ധിക്കണം
- ഈ നാലുഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അള്‍സര്‍ വരില്ല
- കൂടുതല്‍ ചവച്ചരച്ച് കഴിക്കേണ്ടത് ഈ ഭക്ഷണങ്ങള്‍
- അത്താഴം ഒഴിവാക്കിയാല്‍ വണ്ണം കുറയില്ല, കാരണം ഇതാണ്
- സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ നിങ്ങള്‍ ഭക്ഷണകാര്യങ്ങളില്‍ മാറ്റം വരുത്തണം
ശരീരത്തിലേക്ക് കടന്നുവരുന്ന രോഗാണുക്കളെ തടയാന്‍ രോഗപ്രതിരോധശേഷി അത്യാവശ്യമാണ്. രോഗപ്രതിരോധം വളരെ കുറവാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അതിലൊന്നാണ് അമിതമായ മാനസിക സമ്മര്‍ദ്ദം. പെട്ടെന്നുള്ള സമ്മര്‍ദ്ദം നിങ്ങളുടെ പ്രതിരോധശേഷിയെ ബാധിക്കുമെന്നല്ല ഇതിനര്‍ത്ഥം. വളരെ നാളുകളായുള്ള സമ്മര്‍ദ്ദം പ്രതിരോധ ശേഷിയെ ബാധിക്കുന്നതാണ്. ലിംഫോസൈറ്റ് എന്ന വെളുത്ത രക്താണുവിന്റെ അളവിനെ കുറയ്ക്കും. ശരീരത്തിലുണ്ടാകുന്ന അണുബാധക്കെതിരെ പോരാടുന്ന രക്താണുവാണ് ഇത്.
മറ്റൊന്ന് മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം എടുക്കുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി കുറഞ്ഞതിന്റെ ലക്ഷണമാണ്. മറ്റൊന്ന് തുടര്‍ച്ചയായി അണുബാധ ഉണ്ടാകുന്നതാണ്. ഒരു വര്‍ഷം നാലോ അധികമോ അണുബാധ ഉണ്ടായാല്‍ അതിനര്‍ത്ഥം പ്രതിരോധ ശേഷി കുറവാണെന്നാണ്. ശരിയായ ഉറക്കം ലഭിച്ചിട്ടും അനുഭവപ്പെടുന്ന ക്ഷീണവും രോഗപ്രതിരോധ ശേഷി കുറഞ്ഞതിന്റെ ലക്ഷണമാണ്.
ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറവാണെന്ന് മനസിലായാല്‍ പ്രതിരോധ ശേഷി കൂട്ടാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
-സമീകൃത ആഹാരം ശീലമാക്കുക
-ദിവസവും ആവശ്യത്തിന് ഉറങ്ങുക
-പതിവായി വ്യായാമം ചെയ്യുക
-ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
-പുകവലി ഉപേക്ഷിക്കുക
-മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക