അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും ഈവര്‍ഷത്തെ എംബിബിഎസ് കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു
- ജവാന് വീണോ ? രണ്ടാം ദിവസം ഷാരൂഖ് ചിത്രത്തിന് കളക്ഷനില്‍ ഇടിവ്
- കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ്; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഫാന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതിച്ചെലവ് നന്നായി നിയന്ത്രിക്കാം
- പല്ലിന്റെ നിറം കാരണം വായ് തുറക്കാന്‍ ബുദ്ധിമുട്ടാണോ, വേഗത്തില്‍ പല്ലുവെളുപ്പിക്കാം
സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപിക്കുന്നു, ഇക്കാര്യങ്ങളില്‍ ജാഗ്രത വേണം
സംസ്ഥാനത്ത് ചെങ്കണ്ണ് വ്യാപിക്കുന്നു. വേനലിനു സമാനമായ കാലാവസ്ഥയാണ് ചെങ്കണ്ണ് പടരുന്നതിന് കാരണമായത്. പ്രായഭേദമെന്യേ ആര്‍ക്കും ഈ രോഗം വരാം. ചെങ്കണ്ണിന് ചികിത്സ തേടി ഒട്ടേറെപ്പേര്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ എത്തുന്നുണ്ട്. സാധാരണ ഗതിയില്‍ ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും വേണ്ടവിധത്തിലുള്ള പരിചരണവും ചികിത്സയും ലഭ്യമാക്കേണ്ടത് ആവശ്യമാണ്.
രോഗം സങ്കീര്‍ണമായാല്‍ കുറഞ്ഞത് മൂന്നാഴ്ചയെടുക്കും ഭേദമാകാന്‍. ബാക്ടീരിയ, വൈറസ് എന്നിവ മൂലം കണ്ണിനുണ്ടാകുന്ന രോഗാവസ്ഥയാണ് ചെങ്കണ്ണ്. ശ്രദ്ധിച്ചില്ലെങ്കില്‍ നേത്രപടലത്തിന് തകരാറുണ്ടാകും വിധം ഗുരുതരമായേക്കാം. അതിനാല്‍ തുടക്കത്തില്‍ത്തന്നെ ചികിത്സ തേടുന്നത് ഉത്തമം.