ജവാന്‍ വീണോ ? രണ്ടാം ദിവസം ഷാരൂഖ് ചിത്രത്തിന് കളക്ഷനില്‍ ഇടിവ്

കെ ആര്‍ അനൂപ്| Last Modified ശനി, 9 സെപ്‌റ്റംബര്‍ 2023 (14:26 IST)
വ്യാഴാഴ്ച പ്രദര്‍ശനത്തിന് എത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍.ആറ്റിലി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. റിലീസ് ദിവസം കളക്ഷനില്‍ നിരവധി റെക്കോര്‍ഡുകളിട്ട ചിത്രം രണ്ടാദിനത്തില്‍ ഇന്ത്യന്‍ കളക്ഷനില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ ഹിന്ദി മേഖലയില്‍ മികച്ച അഭിപ്രായം തന്നെയാണ് ജവാന്‍ സിനിമയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 100 കോടി കളക്ഷന്‍ പിന്നിട്ടു എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.


വെള്ളിയാഴ്ചത്തെ കളക്ഷനില്‍ 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയെങ്കിലും ആഭ്യന്തര വിപണിയില്‍ 50 കോടിയില്‍ കൂടുതല്‍ ചിത്രം നേടി. 53 കോടി ഇന്ത്യന്‍ വിപണിയില്‍ നിന്ന് നേടിയെന്നാണ് വിവരം. റിലീസ് ദിവസം 74.5 കോടി രൂപയായിരുന്നു ഇന്ത്യന്‍ കളക്ഷന്‍.65.5 കോടി നേടിയത് ഹിന്ദി പതിപ്പായിരുന്നു.129 കോടി കളക്ഷന്‍ ആഗോളതലത്തില്‍ നേടിയ ചിത്രം രണ്ടാം ദിനത്തിലെ കണക്കുകള്‍ കൂടി കൂട്ടുമ്പോള്‍ 200 കോടി കടക്കും എന്നാണ് വിവരം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :