അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകളിലെ ആസ്മാ ലക്ഷണങ്ങള്‍ അവഗണിക്കരുത്
- സംസ്ഥാനത്ത് നാളെ തിരുവനന്തപുരം ഉള്‍പ്പെടെ നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- ഡിസംബറിലെ രണ്ടാഴ്ചയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒന്നരലക്ഷത്തിലധികം പനി കേസുകള്‍
- അമേരിക്കയില്‍ വീടില്ലാത്തവരുടെ എണ്ണം ഈ വര്‍ഷം റെക്കോഡിലെത്തി
- ചൂടുള്ള ആഹാരത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്
ആഴ്ചയില്‍ 150 മിനിറ്റ് എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നത് ഫാറ്റിലിവര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം
ഇന്ന് ചെറുപ്പക്കാരില്‍ വരെ സാധാരണമായിരിക്കുകയാണ് ഫാറ്റി ലിവര്‍. ലിവറിന്റെ പ്രവര്‍ത്തനം കുറയുന്നതാണ് ഫാറ്റിലിവറിന് കാരണം. ലിവറില്‍ കൊഴുപ്പ് അടിയുന്നതും ലിവറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ആഴ്ചയില്‍ 150 മിനിറ്റ് എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നത് ഫാറ്റിലിവര്‍ കുറയ്ക്കാന്‍ സഹായിക്കും. അമേരിക്കന്‍ ജേണലായ ഗാസ്‌ട്രോഎന്‍ഡോളജിയില്‍ വന്ന ഒരു പഠനമാണ് ഇത് കാണിക്കുന്നത്.
മദ്യപാനത്തിലൂടെയല്ലാത്ത ഫാറ്റിലിവര്‍ ലോകത്ത് മൂന്നില്‍ ഒരാള്‍ക്ക് ഉണ്ടെന്നാണ് കണക്ക്. ഫാറ്റിലിവര്‍ പിന്നീട് ലിവര്‍ സിറോസിസിലും കാന്‍സറിലേക്കും വഴിവച്ചേക്കും.