അനുബന്ധ വാര്‍ത്തകള്‍
- എറണാകുളത്ത് കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു; 70കാരന് ആഹാരം കഴിക്കാതെ കിടന്നത് രണ്ടുദിവസം
- ദിലീപിന് രക്ഷയില്ല!'പവി കെയര്‍ടേക്കര്‍' കളക്ഷനും താഴേക്ക്, നാലുദിവസംകൊണ്ട് സിനിമ നേടിയത് 'ആവേശം' ഒറ്റ ദിവസം കൊണ്ട് നേടുന്നത്
- ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്സ്
- മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്
- Alzheimers Day: വീട്ടില്‍ പ്രായമായവര്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ അല്‍ഷിമേഴ്സിന്റേതാകാം
മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു
തകര്‍ന്ന ബന്ധത്തില്‍ നിന്ന് മാനസികമായി പുറത്തുകടക്കാന്‍ ചിലര്‍ക്ക് വലിയ പ്രയാസമാണ്. പ്രണയബന്ധങ്ങളാണ് ഇതില്‍ പ്രധാനമായും ബുദ്ധിമുട്ടായി വരുന്നത്. ഇതില്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഇമോഷനുകളെ അംഗീകരിക്കുകയെന്നതാണ്. അവയെ മനഃപൂര്‍വം ഒഴിവാക്കാനോ ബലപ്രയോഗത്തിലൂടെ മറക്കാനോ ശ്രമിക്കേണ്ടതില്ല. ദേഷ്യം, സങ്കടം, വേദന ഇവയൊക്കെ തോന്നുമ്പോള്‍ അത് ശ്രദ്ധിക്കുക. മറ്റൊന്ന് തുറന്ന വിനിമയമാണ്. നിങ്ങളുടെ മനസിലുള്ളത് വിശ്വസ്തരായ വ്യക്തികളുമായി പങ്കുവയ്ക്കുക എന്നതാണ്. അവരുടെ അഭിപ്രായങ്ങളും കേള്‍ക്കണം.
ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്. വീണ്ടും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. ഇത് പങ്കാളിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കാം. ചിലപ്പോള്‍ ഒരു തീരുമാനവും എടുക്കാനുള്ള കഴിവ് ഇല്ലെന്ന് തോന്നും , അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു വിദഗ്ധന്റെ സഹായം തേടാം. ഒരു തെറാപ്പിയോ കൗണ്‍സിലിങോ നിങ്ങള്‍ക്ക് ലഭിക്കും.