സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 21 സെപ്‌റ്റംബര്‍ 2024 (16:50 IST)
കലോറി കുറഞ്ഞ പഴമാണ് മാതളം. കൂടാതെ ഫൈബര്‍ കൂടുതലുമാണ്. കൊഴുപ്പും കുറവാണ്. ധാരാളം വിറ്റാമിനുകളും മിനറലുകളും ഉണ്ട്. മാതളത്തിന്റെ വിത്തുകളില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീറാഡിക്കല്‍ ഡാമേജില്‍ നിന്നും കോശങ്ങളെ സംരക്ഷിക്കുന്നു. ചില ആരോഗ്യവിദഗ്ധര്‍ പറയുന്നത് ദിവസവും മാതളം കഴിക്കുന്നത് ചില കാന്‍സറുകളുടെ വളര്‍ച്ചയെ സാവധാനത്തിലാക്കുമെന്നാണ്.
മാതളവിത്തുകളില്‍ പുനികാലാജിന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്നു. ഇത് ആന്റിഓക്‌സിഡന്റാണ്. ഇത് നീര്‍വീക്കത്തെ തടയുന്നു. കൂടാതെ ഇതില്‍ ധാരാളം പോളിഫിനോലിക് അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.