1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam Son escaped abandoning father

എറണാകുളത്ത് കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു; 70കാരന്‍ ആഹാരം കഴിക്കാതെ കിടന്നത് രണ്ടുദിവസം

Son Escaped
എറണാകുളത്ത് കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു. എറണാകുളം എരൂരിലാണ് സംഭവം. 70 വയസ്സ് കഴിഞ്ഞ ഷണ്മുഖന്‍ എന്ന വൃദ്ധനെയാണ് അവശനിലയില്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ രണ്ടു ദിവസം ഭക്ഷണം കഴിക്കാതെയും പ്രാഥമികകൃത്യങ്ങള്‍ നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ശണ്‍മുഖന്‍. മൂന്നുമാസമായി മകന്‍ അജിത്തിനൊപ്പം വാടകവീട്ടിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. വാടക കൊടുക്കാത്തതിനെത്തുടര്‍ന്ന് വീട് ഒഴിയണമെന്ന് വീട്ടുടമ പറഞ്ഞിരുന്നു. പിന്നാലെ വ്യാഴാഴ്ച വീട്ടുപകരണങ്ങളും എടുത്തു കൊണ്ട് അജിത്തും കുടുംബവും വീട് ഒഴിഞ്ഞു. എന്നാല്‍ പിതാവിനെ വീട്ടില്‍ തന്നെ മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
 
വൃദ്ധനെ വീട്ടില്‍ ഉപേക്ഷിച്ച വിവരം അയല്‍വാസികളാണ് അറിയിച്ചത്. പിന്നാലെ ഷണ്മുഖനെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം കൗണ്‍സിലറുടെ പരാതിയില്‍ അജിത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഷണ്‍മുഖന് അജിത്തിനെ കൂടാതെ രണ്ടുപെണ്‍മക്കളും ഉണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു