അനുബന്ധ വാര്‍ത്തകള്‍
- വെറുംവയറ്റില്‍ ചൂടുവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ചില്ലറയല്ല !
- സംസ്ഥാനത്ത് എലിപ്പനി വ്യാപകമാകുന്നു; കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഈ ജോലികള്‍ ചെയ്യുന്നവര്‍
- World Tuberculosis Day: ക്ഷയരോഗ നിര്‍ണയം നടത്തുന്നത് എങ്ങനെ
- പാലുല്‍പ്പന്നങ്ങള്‍ പിസിഓഎസിനെ വഷളാക്കും
- സ്ഥിരമായി രാത്രി 11 മണി കഴിഞ്ഞ് ഉറങ്ങുന്നവരാണോ നിങ്ങള്‍? ആരോഗ്യത്തെ അപകടത്തിലാക്കാന്‍ അതുമതി !
കുടിവെള്ളം അമൂല്യമാകുന്നു; കിണറിലെ വെള്ളം ശുദ്ധമാണോ
കുടിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ അത് മാത്രം മതി ആരോഗ്യം മോഷമാകാന്‍. അതിനാല്‍ വെള്ളം കുടിക്കുമ്പോള്‍ അത് ശുദ്ധമാണ് എന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. കിണറുകളില്‍ നിന്നെടുക്കുന്ന വെള്ളം സുരക്ഷിതമാണ് എന്നാണ് നമ്മള്‍ പൊതുവേ ധരിക്കാറുള്ളത് എന്നാല്‍ കിണറുകളിലെ വെള്ളവും മലിനമാകാന്‍ വളരെയധികം സാധ്യതയുണ്ട്.
ഗ്രാമ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തില്‍ പോലും ഈകോളി കോളിഫോം ബാക്ടീരിയകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കിണറുകളില്‍ നിന്നും എടുക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ പോലും വലിയ ശ്രദ്ധ വേണം. വെള്ളം നല്ല ശുദ്ധമായ കോട്ടണ്‍ തുണികൊണ്ട് അരിച്ചെടുത്ത് മാത്രമേ ഉപയോഗിക്കാവൂ.
കുടിക്കാനുപയോഗിക്കുന്ന ജലം നന്നായി തിളപ്പിച്ച് ആറ്റിയ ശേഷം മണ്‍കൂജകളില്‍ ഒരു മണിക്കൂര്‍ നേരം വച്ച ശേഷം കുടിക്കുനതാണ് നല്ലത്. രോഗാണു വിമുക്തമാക്കാനായി ജലം തിളപ്പിക്കുമ്പോള്‍ അതിലെ ഓക്‌സിജന്‍ നഷ്ടപ്പെടും. ജലം മണ്‍കൂജയില്‍ ഒരു മണിക്കൂര്‍ നേരത്തോളം വക്കുന്നതിലൂടെ ഓക്‌സിജന്‍ വീണ്ടും വെള്ളത്തില്‍ നിറക്കപ്പെടും.