വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 22 നവംബര്‍ 2019 (19:51 IST)
അടിവസ്‌ത്രങ്ങള്‍ വെയിലത്തിട്ട് ഉണക്കാന്‍ ഭൂരിഭാഗം സ്‌ത്രീകള്‍ക്കും മടിയാണ്. എല്ലാവരും ശ്രദ്ധിക്കുമെന്ന കാരണമാണ് ഇതിനായി പറയുന്നത്. എന്നാല്‍ ഈ ശീലം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവെക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ചില പുരുഷന്മാരും സ്‌ത്രീകളുടെ പാത പിന്തുടരുന്നുണ്ട്. ആരും ശ്രദ്ധിക്കാത്ത മുറികളിലോ അല്ലെങ്കില്‍ ബാത്ത്‌റൂമിലോ ആയിരിക്കും മിക്ക സ്‌ത്രീകളും അടിവസ്‌ത്രങ്ങള്‍ ഉണങ്ങാന്‍ ഇടുക. ചിലര്‍ ഫാന്‍ ഉപയോഗിച്ചാണ് വസ്‌ത്രങ്ങള്‍ ഉണക്കുന്നത്. ഈ ശീലമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
വസ്‌ത്രങ്ങളില്‍ അടിഞ്ഞു കൂടുന്ന രോഗാണുക്കള്‍ നശിക്കണമെങ്കില്‍ വെയിലത്തിട്ട് ഉണക്കണം. സൂര്യ രശ്‌മികള്‍ ഏറ്റാല്‍ മാത്രമെ അണുക്കള്‍ മാറുകയുള്ളൂ. ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന അടിവസ്‌ത്രങ്ങള്‍ ഒരിക്കലും മുറിക്കുള്ളിലിട്ട് ഉണക്കരുത്.
മുറിയിലിട്ട് വെയിലടിക്കാതെ ഉണക്കിയാല്‍ നനവ് നിന്ന് അണുക്കള്‍ നശിക്കാതെ സ്വകാര്യ ഭാഗങ്ങളില്‍ പൂപ്പല്‍ അണുബാധ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. നനവുള്ള അടിവസ്‌ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചില്‍, പൂപ്പല്‍, പഴുപ്പ് ഇവ വരാന്‍ സാധ്യതയേറും. അതുകൊണ്ട് അടിവസ്ത്രങ്ങള്‍ വെയിലത്തു അയയിലിട്ടു ഉണക്കണമെന്ന് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കുന്നു.