വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 22 നവംബര്‍ 2019 (17:25 IST)
കേവലം ഒരു സ്മാർട്ട്‌ഫോണിന് വെടിയുങ്ങയിൽനിന്നും നമ്മളെ രക്ഷിക്കാനാകുമോ. എങ്കിൽ സാധിക്കും എന്നാണ് ഹോങ്കോങ്ങിൽനിന്നുമുള്ള ഒരു സംഭവം തെളിയിക്കുന്നത്. ഗൂഗിളിന്റെ പിക്സൽ എക്സ് എൽ 3 സ്മാർട്ട്‌ഫോണാണ് വെടിയുങ്ങയിൽനിന്നും അപകടമേൽക്കാതെ ഒരു ഫോട്ടോഗ്രാഫറെ രക്ഷിച്ചത്.
ചൈനീസ് സേനക്കെതിരെ തിങ്കളാഴ്ച നടത്ത പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരെ വിരട്ടിയോടിക്കാൻ റബ്ബർ ബുള്ളറ്റുള്ള് പ്രയോഗിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്ന ഫോട്ടോഗ്രാഫറുടെ നേർക്ക് വന്ന വെടിയുണ്ട പിക്സൽ ഫോൺ ഉപയോഗിച്ച് തടഞ്ഞതോടെയാണ് അപകടം ഒഴിഞ്ഞത്.
സ്റ്റുഡിയോ ഇൻസെന്റോ എന്ന ട്വിറ്റർ അക്കൗണ്ട് വഴി ഈ പിക്സൽ ഫോണിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോണിന് താഴെ വലതുവശത്താണ് വെടിയുണ്ട് കൊണ്ടത്. ഈ ഭാഗത്തെ ചില്ലുകൾ തകർന്ന് ഫോണിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എങ്കിലും
സ്മാർട്ട്ഫോൺ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.