കൂടത്തായി കൊലപാതക പരമ്പര: വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ച മുൻ സിപിഎം നേതാവ് അറസ്റ്റിൽ

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 22 നവം‌ബര്‍ 2019 (21:24 IST)
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിൽ ഒരാളുടെകൂടി അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. സ്വത്ത് തട്ടിയെടുക്കുന്നതിനായി വ്യാജ ഒസിയത്ത് ഉണ്ടാക്കാൻ ജോളിയെ സഹായിച്ച മുൻ സിപിഎം പ്രാദേശിക നേതാവ് മനോജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊഴിയെടുക്കാൻ വിളിച്ചുവരുത്തീയ ശേഷം മണിക്കുറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് മനോജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മുൻപ് പലതവണ പൊലീസ് മനോജിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് മനോജിന് അറിവുണ്ടായിരുന്നു എന്നത് സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് വിവരം. മനോജിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വങ്ങും.

തുടർന്ന് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കൂടത്തായി കൊലപാതക പരപരകളിൽ നാലൂപേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതി ജോളിയെ കൂടാതെ. ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ എംഎസ് മാത്യു, പ്രജികുമാർ എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :