മെര്‍ലിന്‍ സാമുവല്‍|
Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (18:52 IST)
ശരീരത്തിന് വലിയ തോതില്‍ ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കുന്ന ഒന്നാണ് കശുവണ്ടി എന്ന നട്‌സ്. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ കശുവണ്ടി ദിവസവും കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്‌ക്കാനും ഈ ഭക്ഷണ രീതി സഹായിക്കും.
പതിവായി വ്യായാമം ചെയ്യുന്ന പുരുഷന്മാരും കായികമായി അധ്വാനിക്കുന്ന സ്‌ത്രീകളും ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് ആരോഗ്യം പകരും. പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനം നടക്കുന്നതിനും കശുവണ്ടി മികച്ചതാണ്.
പുരുഷന്മാരെ സംബന്ധിച്ച് ബീജങ്ങളുടെ എണ്ണം വർധിക്കാൻ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് ഏറെ നല്ലതാണ്. ഏകദേശം 20 ഗ്രാം അണ്ടിപ്പരിപ്പ് ദിവസവും കഴിക്കേണ്ടത് ഉത്തമമാണ്. കൂടാതെ, ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്.