തണുപ്പുകാലത്ത് താരന്‍ കൂടും; ഈ ആറുമാര്‍ഗങ്ങള്‍ താരനെ തടയും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 ഫെബ്രുവരി 2024 (09:49 IST)
താരന്‍ സര്‍വസാധാരണമായ പ്രശ്‌നമാണ്. മഞ്ഞുകാലത്ത് താരന്‍ കൂടാന്‍ നിരവധികാരണങ്ങളുണ്ട്. മുടിയിലേക്കുള്ള രക്തയോട്ടം തണുപ്പുകാലത്ത് കുറയും. ഇത് തലയില്‍ ഓയില്‍ ഉണ്ടാകുന്നത് കുറയ്ക്കുകയും വരള്‍ച്ചയുണ്ടാക്കുകയും ചെയ്യും. മഞ്ഞുകാലത്ത് സൂര്യപ്രകാശം തലയില്‍ ഏല്‍ക്കാത്തിനാല്‍ ഫംഗസ് വളര്‍ച്ചയുണ്ടാകുകയും താരനുകാരണമാകുകയും ചെയ്യും. ആപ്പിള്‍ സിഡഗര്‍ വിനഗര്‍ ഉപയോഗിക്കുന്നത് തലയില്‍ ഫംഗസം വളര്‍ച്ചയെ തടയുകയും തലയോട്ടിലെ പിഎച്ച് നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിനായില്‍ ആപ്പിള്‍ സിഡഗര്‍ വിനഗറും വെള്ളവും ചേര്‍ത്ത് തലയില്‍ തേച്ച് 20മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ടുനേരം ചെയ്യാം. കറ്റാര്‍വാഴയില്‍ അണുബാധ തടയുന്ന ഘടകങ്ങള്‍ ഉണ്ട്. ഇത് 30മിനിറ്റ് തലയില്‍ തേച്ച ശേഷം ഷാംപു ഉപയോഗിച്ച് കഴുകി കളയാം.

മറ്റൊന്ന് ബേക്കിങ് സോഡയാണ്. ഇത് തലയിലെ നിര്‍ജീവ കോശങ്ങളെ നീക്കം ചെയ്യുന്നു. താരനെ തടയാനുള്ള കഴിവ് വെളിച്ചെണ്ണയ്ക്കുമുണ്ട്. ഇത് തലയിലെ വരള്‍ച്ച മാറ്റുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :