എന്താണ് ഇ-കുക്കിങ്; പ്രയോജനങ്ങള്‍ നിരവധി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 9 ഫെബ്രുവരി 2024 (16:47 IST)
75 ശതമാനം ഗ്രാമീണരും 25 ശതമാനം നഗരവാസികളും ഇപ്പോഴും ഖരരൂപത്തിലുള്ള ഇന്ധനമാണ് രാജ്യത്ത് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് എന്‍ ഐ എ എസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രുദ്രോദീപ് മജുംദാര്‍ പറഞ്ഞു. ആളുകള്‍ ഈ രീതിയില്‍ നിന്ന് മാറാന്‍ മാനസികമായി തയ്യാറായിട്ടില്ല. വൈദ്യുതി ഉപയോഗിച്ചുള്ള പാചകം നടത്തുന്നതിനായി പുതിയ പാത്രങ്ങള്‍ വാങ്ങുക ,വീട്ടിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തുക തുടങ്ങിയവ ചെയ്യേണ്ടി വരുന്നത് സാമ്പത്തികമായി പ്രയാസം ഉണ്ടാക്കുന്നുണ്ട്. വൈദ്യുതി ഉപയോഗിച്ചിട്ടുള്ള പാചകത്തിനോട് വിമുഖത കാണിക്കുന്നതിന് ഇതും കാരണമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇ-പാചകരീതി സുരക്ഷിതമാണെന്ന വിശ്വാസം ജനങ്ങള്‍ക്ക് കൈവന്നിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഫല പ്രദമായ ഊര്‍ജ്ജ ഉപയോഗം, പാരി സ്ഥിതിക പോഷക മേന്മ എന്നിവയെല്ലാം ഇ -കുക്കിംഗ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണമെന്ന് ഇന്റര്‍നാഷണല്‍ കോപ്പര്‍ അസോസിയേഷന്‍ ഡയറക്ടര്‍ കെ എന്‍ ഹേമന്ത് കുമാര്‍ അഭിപ്രായപ്പെട്ടു. ഇതിനായി കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടത് ആവശ്യമാണ്. വൈദ്യുതി ഉപയോഗിച്ച് പാചകം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം പുരപ്പുറ സൗരോര്‍ജ്ജ പാനല്‍ വഴി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗപ്പെടുത്തുന്നതും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :