ഈ ലക്ഷണം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ കൂടുതലാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (10:58 IST)
കൊളസ്‌ട്രോള്‍ രക്തത്തിലൂടെ ശരീരത്തിലാകെ എത്തുന്ന ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഘടകമാണ്. എന്നാല്‍ അമിത കൊളസ്‌ട്രോള്‍ കാര്‍ഡിയോ വസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ഒരു പ്രധാന ലക്ഷണം കൈ-കാല്‍ വിരലുകളിലെ വേദനയാണ്. രക്തക്കുഴലുകളില്‍ കൊഴുപ്പുമൂലം ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണം.

ജീവിത ശൈലിയിലെ മാറ്റം കൊണ്ട് കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും. പ്രധാനമായും വ്യായാമം ചെയ്യണം. കൂടാതെ ശരീയായ ശരീര ഭാരം നിലനിര്‍ത്തുകയും വേണം. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കണം. പുകവലി പൂര്‍ണമായും നിര്‍ത്തണം. കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. കൂടാതെ മാനസിക സമ്മര്‍ദ്ദവും കുറയ്ക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :