രാവിലെ ആഹാരം കഴിക്കൂ, ഹൃദയത്തെ രക്ഷിക്കൂ

പ്രഭാത ഭക്ഷനം ഹൃദയാരോഗ്യം, ആരോഗ്യം
VISHNU.NL| Last Updated: ചൊവ്വ, 9 ഡിസം‌ബര്‍ 2014 (16:25 IST)
ആഹാരം തന്നെയാണ് മരുന്നും വിഷവും എന്ന് പറയാറുണ്ട്. എന്തു കഴിക്കുന്നു എന്നത് മാത്ത്രമല്ല, എങ്ങനെ കഴിക്കുന്നു എന്നതും ആരോഗ്യത്തില്‍ വളരെ പ്രസക്തിയുള്ള കാര്യങ്ങളാണ്. ആഹാരത്തില്‍ മുന്തിയ പരിഗണനയാണ് പ്രഭാത ഭക്ഷണത്തിന്. കാരണം ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലത ലഭിക്കാനും,ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും പ്രഭാത ഭക്ഷണം അത്യന്താപേക്ഷിതമാണ്.

എന്നാല്‍ ജോലിത്തിരക്കുകാരണം ഉദ്യോഗസ്ഥരും, സമയക്കുറവ് കാരണം പലപ്പൊഴും വിദ്യാര്‍ഥികളും പ്രഭാത ഭക്ഷണം ഒഴിവക്കുന്നത് ഇപ്പോള്‍ ഒരു പ്രവണതയാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ നിങ്ങള്‍ സമയം ലാഭിച്ചേക്കാം എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുന്നത് ഗുരുതരമായ ഹൃദ്രോഗങ്ങളാണെന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പ്രഭാത ഭക്ഷണവും ഹൃദയാരോഗ്യവും തമ്മിലുള്ള പഠനം ഉള്ളത്. പ്രഭാത ഭക്ഷണം കഴിക്കാത്ത ആളുകള്‍ക്ക് ഹൃദയാഘാതവും,ഹൃദയ സംബന്ധമായ മറ്റ് അസുഖങ്ങളും വരാനുള്ള സാദ്ധ്യത കൂടുതലെന്ന് ഇതിലുള്ള പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതോടെ വിശപ്പ് കൂടും.ഇങ്ങനെ വിശപ്പ് കൂടുമ്പോള്‍ പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കും.ഇങ്ങനെയെത്തുന്ന ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് ധാരാളം കലോറി ഊര്‍ജ്ജം ഉല്‍പാദിപ്പിക്കേണ്ടിവരും. ഇതോടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുത്തനെ കൂടുകയും രക്തധമനികളില്‍ തടസ്സമുണ്ടാവുകയും ചെയ്യും.

ഇത് സ്ഥിരമാകുമ്പോള്‍ ഭാവിയില്‍ രക്ത സമ്മര്‍ദ്ദം ,കൊളസ്ട്രോള്‍, പ്രമേഹം എന്നിവ നിങ്ങളെ പിടികൂടാനുള്ള സാധ്യത പ്രഭാത ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇത്തരക്കാര്‍ക്ക് 27 ശതമാനത്തോളം ഹൃദയാഘാത സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലുമാണ്. പ്രഭാത ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്.

കാരണം രാത്രി മുഴുവനും നാം ഭക്ഷണം കഴിക്കാതിരിക്കുന്നു. ശരീരത്തിന്‍ ഊര്‍ജം വളരെ കുറഞ്ഞ അളവില്‍ മതിയാകുന്നതിനാല്‍ രാത്രിയില്‍ ഇത് പ്രശ്നമാകുന്നില്ല. എന്നാല്‍ ഉണര്‍ന്ന് കഴിയുമ്പോള്‍ നമ്മുടെ തലച്ചോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. അപ്പോള്‍ തലച്ചൊറിന് കൂ‍ടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരുന്നു. ഈ സമയത്ത് നാം ഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് നിലയേ കാര്യമായി ബാധിക്കുന്നു.

പിന്നീട് നാം ആഹാരം കഴിക്കുമ്പോള്‍ അത് കൂടുതലാകുകയും ചെയ്യും. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതിനു പുറമേ ഓര്‍മ്മ ശക്തിക്ക് വരെ ബ്രേക് ഫാസ്റ്റ് ഒഴിവാക്കുന്നത്ത് വിഘാതം ഉണ്ടാക്കിയേക്കാം. അതേ സമയം രാത്രി വൈകി ഭക്ഷണം കഴിക്കുന്ന പുരുഷന്മാര്‍ക്ക് ഹൃദയരോഗ സാദ്ധ്യതകള്‍ 55 ശതമാനം വരെ കൂടുതലാണ് എന്നും പഠനം പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :