സൂക്ഷിക്കുക, ഫോണില്‍ തൊട്ടാല്‍ നട്ടെല്ല് പോകും...!

VISHNU.NL| Last Modified വ്യാഴം, 20 നവം‌ബര്‍ 2014 (18:01 IST)
സ്മാര്‍ട്ട് ഫോണുകളുറ്റെ വരവൊടെ ആളുകള്‍ ഇപ്പോള്‍ തല താഴേക്കു പിടിച്ചാണ് ഇരിപ്പും നടപ്പുമെല്ലാം. തല താഴേക്ക് നോക്കി ഇരിക്കാത്ത ചെറുപ്പക്കാര ഇപ്പോള്‍ കണികാണാന്‍ കൂടിന്‍ കിട്ടില്ല. എത്ര നേരം ഫോണ്‍ ഉപയോഗിച്ചു എന്ന് ചോദിക്കുന്നതിനേക്കാള്‍ എത്ര നേരം ഉപയോഗിച്ചില്ല എന്ന് ചോദിക്കുന്നതാകും എളുപ്പം. രാവിലെ ഉണരുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങുന്നതുവരെ ഫേസ്ബുക്ക്, വാട്സ് ആപ്പ്, യു ട്യൂബ് തുടങ്ങി ചെറുതും വലുതുമായ ആപ്ലിക്കേഷനുകളില്‍ ഓണ്‍ലൈനായി ഇരിക്കുന്നതാണ് യുവാക്കളുടെ ഇഷ്ടവും.

എന്നാല്‍ സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നട്ടെലിന് സാരമായ തകരാര്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്മാര്‍ട്‌ഫോണ്‍ വഴി ടെക്‌സ്റ്റും മറ്റും ചെയ്യുന്നത് നട്ടെല്ലിന് അമിത ഭാരമുണ്ടാക്കുന്നുവെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഇരുന്നു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 23 കിലോ വരെ അധിക സമ്മര്‍ദ്ദമാണ് നട്ടെല്ലില്‍ അനുഭവപ്പെടുന്നത്.

തല നേരെ പിടിച്ച് തോളുകള്‍ ആയാസരഹിതമാക്കി ഇടുന്ന അവസ്ഥയിലാണ് നട്ടെല്ലിന് ഏറ്റവും നല്ല വിശ്രമം ലഭിക്കുക. ഈ സമയത്ത് തലയുടെ ശരാശരി ഭാരമായ 4.5-5.5 കിലോ ഗ്രാം മാത്രമേ നട്ടെല്ലില്‍ അനുഭവപ്പെടു. എന്നാല്‍ തല കൂടുതല്‍ വളയ്ക്കുന്തോറും നട്ടെല്ലിലെ മര്‍ദ്ദവും വര്‍ധിക്കുന്നു. തല വെറും 15 ഡിഗ്രി കുനിഞ്ഞാല്‍ തന്നെ നട്ടെല്ലില്‍ അനുഭവപ്പെടുന്ന ഭാരം 15 കിലോ ആയി വര്‍ധിക്കും.

30 ഡിഗ്രിയില്‍ ഇത് 18 കിലോ വരെയാകും. 60 ഡിഗ്രിയില്‍ 27 കിലോയും. ദിവസത്തില്‍ രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്നവരുടെ തല വര്‍ഷത്തില്‍ 700-1400 മണിക്കൂറുകള്‍ കുനിഞ്ഞിരിക്കുകയായിരിക്കും. ഇത് നട്ടെല്ലിന് സാരമായ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകും. ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്‌പൈനല്‍-ഓര്‍ത്തോപീഡിക് സര്‍ജനായ ഡോക്ടര്‍ കെന്നെത്ത് കെ ഹന്‍സ്‌രാജാണ് പഠനം നടത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :