രേണുക വേണു|
Last Modified ചൊവ്വ, 2 ജനുവരി 2024 (10:02 IST)
കൃത്യമായ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ജീവനു തന്നെ അപകടമാകുന്ന രോഗാവസ്ഥയാണ് രക്ത സമ്മര്‍ദ്ദം. രണ്ടാഴ്ച കൂടുമ്പോള്‍ രക്ത സമ്മര്‍ദ്ദം പരിശോധിക്കുന്നതാണ് നല്ലതാണ്. രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ എന്ന സംശയം പലരിലും ഉണ്ട്. രക്ത സമ്മര്‍ദ്ദമുള്ളവര്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതു കൊണ്ട് യാതൊരു കുഴപ്പവുമില്ല. എന്നാല്‍ ഇത്തരക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
അമിത രക്ത സമ്മര്‍ദ്ദമുള്ള സമയത്ത് സെക്‌സ് ഒഴിവാക്കാവുന്നതാണ്. രക്ത സമ്മര്‍ദ്ദം നിയന്ത്രിച്ച ശേഷമായിരിക്കണം ഇത്തരക്കാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടേണ്ടത്. അമിത രക്ത സമ്മര്‍ദ്ദമുള്ള സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രക്ത കുഴലുകളുടെ സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രക്ത സമ്മര്‍ദ്ദമുള്ളവര്‍ ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, അസ്വസ്ഥത എന്നിവ തോന്നുന്ന സമയത്ത് സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. രക്ത സമ്മര്‍ദ്ദമുള്ളവര്‍ മദ്യപിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. രക്ത സമ്മര്‍ദ്ദമുള്ളവര്‍ ലൈംഗിക ബന്ധത്തിനു മുന്‍പ് എല്ലാ ടെന്‍ഷനും മാറ്റിവെച്ച് മെന്റലി റിലാക്‌സ്ഡ് ആകാന്‍ ശ്രമിക്കണം.