ദഹനത്തിനു സഹായിക്കുന്ന ഫ്രൂട്ട്‌സ് ഇവയാണ്

ഫൈബര്‍ ധാരാളം അടങ്ങിയ ഫ്രൂട്ട്‌സാണ് ആപ്പിള്‍, അത്തിപ്പഴം, സ്‌ട്രോബെറി, സബര്‍ജില്‍, ബ്ലാക്ക് ബെറീസ് എന്നിവ

രേണുക വേണു| Last Modified തിങ്കള്‍, 1 ജനുവരി 2024 (16:16 IST)

ദഹനം കൃത്യമായി നടക്കാതിരുന്നാല്‍ നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. ദഹനം എളുപ്പത്തിലാക്കുന്ന ഭക്ഷണ സാധനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫ്രൂട്ട്‌സ് അഥവാ പഴവര്‍ഗങ്ങള്‍. ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ ദഹനത്തിനു സഹായിക്കുന്നു.

ഫൈബര്‍ ധാരാളം അടങ്ങിയ ഫ്രൂട്ട്‌സാണ് ആപ്പിള്‍, അത്തിപ്പഴം, സ്‌ട്രോബെറി, സബര്‍ജില്‍, ബ്ലാക്ക് ബെറീസ് എന്നിവ. അവക്കാഡോ, ഈന്തപ്പഴം എന്നിവയിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. മാമ്പഴം, വാഴപ്പഴം, കിവി തുടങ്ങിയ നാരുകള്‍ അടങ്ങിയ പഴങ്ങള്‍ ദഹനം മെച്ചപ്പെടുത്തുന്നു. താരതമ്യേന ഫ്രാക്ടോസ് കുറവ് അടങ്ങിയ പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവയിലും ദഹനത്തിനു നല്ലതാണ്. ചെറുകുടലില്‍ നല്ല ബാക്ടീരിയയുടെ അളവ് വര്‍ധിപ്പിക്കുന്ന വാഴപ്പഴത്തിലും ഫ്രാക്ടോസ് കുറവാണ്. പഴങ്ങള്‍ ജ്യൂസ് ആയി കഴിക്കുന്നതിലും നല്ലത് അതേപടി കഴിക്കുന്നതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :