പ്രഭാതഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിയ്‌ക്കൂ!

പ്രഭാതഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിയ്‌ക്കൂ!

Rijisha M.| Last Modified ശനി, 1 സെപ്‌റ്റംബര്‍ 2018 (17:12 IST)
പ്രോട്ടീന്റെ കലവറയാണ് എന്നത് പ്രത്യേകം പറയേണ്ടതില്ല. പ്രഭാതഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിക്കുന്നതും ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും ഉന്മേഷത്തോടെ ഇരിക്കാനും പാൽ സഹായിക്കുമെത്രേ. ഒരു ദിവസത്തെ ഊർജ്ജം മുഴുവൻ പ്രഭാതഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്.

അന്നജം ധാരാണം അടങ്ങിയ പ്രഭാതഭക്ഷണത്തോടൊപ്പം പാൽ കുടിക്കുന്നത് ഉച്ചഭക്ഷണത്തിന് ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുമെന്നും പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണം ഗ്ലൂക്കോസ് നിലയെ നിയന്ത്രിക്കുമെന്നും പഠനം പറയുന്നു.

കാനാഡയിലെ ഗ്വെൽഫ് സർവകലാശാലയിലെ ഹ്യൂമൻ ന്യൂട്രോസ്യൂട്ടിക്കൽ റിസർച്ച് യൂണിയിലെ ഗവേഷകനായ എച്ച് ഡഗ്ലസ് ഹോഫിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് പാലിന്റെ ഈ ഗുണങ്ങളെക്കുറിച്ച് പുതിയ കണ്ടെത്തൽ നടത്തിയത്. അമിതമായ തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവ തടയാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :