Rijisha M.|
Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (17:53 IST)
ആരോഗ്യത്തിനും മുടി വളരുന്നതിനും മാത്രമല്ല സൗന്ദര്യം വർദ്ധിപ്പിക്കാനും
നെല്ലിക്ക ഉത്തമമാണ്. എന്നാൽ അത് അധികം ആർക്കും അറിയില്ല എന്നതാണ് വാസ്‌തവം. മുഖത്തെ കറുത്ത പാടുകളകറ്റി ചർമ്മകാന്തിയേകാൻ നെല്ലിക്ക അത്യുത്തമമാണ്.
കറുത്ത പാടും വരണ്ട ചർമ്മവുമൊക്കെ നെല്ലിക്കയിലൂടെ മാറ്റാനാകും. ചര്‍മത്തിലുണ്ടാകുന്ന കൊളാജന്റെ കുറവാണ് ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇടയാക്കുന്നത്. നെല്ലിക്കാനീര് കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചര്‍മത്തിന് മൃദുലത നല്‍കും. ഇത് പ്രായക്കുറവു തോന്നിയ്ക്കാനും ഉപയോഗിക്കും. കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാൻ നെല്ലിക്കയുടെ ജ്യൂസ്, നീര് മുഖത്തു പുരട്ടുന്നത് നല്ലതാണ്.
ഇവ ചര്‍മത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കുകയും വളരെ പെട്ടെന്ന് തന്നെ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മുഖത്തു പുരട്ടുമ്പോൾ കുത്തുകളുടെ നിറം മങ്ങുകയും മൊത്തത്തിൽ അത് മാറുകയും ചെയ്യുന്നു. അല്‍പം നെല്ലിക്കാനീര് കോട്ടന്‍ കൊണ്ട് മുഖത്തു തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.