ഗുണങ്ങളുടെ കലവറയാണ് നെല്ലിക്ക; സ്ത്രീകളുടെ ലൈംഗിക ശക്തി കൂട്ടാന്‍ ഇതിലും നല്ല മാര്‍ഗമില്ല

ഗുണങ്ങളുടെ കലവറയാണ് നെല്ലിക്ക; സ്ത്രീകളുടെ ലൈംഗിക ശക്തി കൂട്ടാന്‍ ഇതിലും നല്ല മാര്‍ഗമില്ല

 Health , benefits of Amla , Amla , food , women , നെല്ലിക്ക , നെല്ലിക്കജ്യൂസ് , ആരോഗ്യം , കരുത്ത് , ലൈംഗികശേഷി
jibin| Last Modified വെള്ളി, 30 മാര്‍ച്ച് 2018 (14:25 IST)
നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഗുണങ്ങള്‍ പലരും തിരിച്ചറിയുന്നില്ല. വി​റ്റാ​മി​ൻ സി​ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള നെല്ലിക്ക ആരോഗ്യത്തിനും ബുദ്ധിശക്തിക്കും ഉത്തമമാണ്.

ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവ നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി ഉപയോഗിക്കാറുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാൻ, കരളിന്റെ സംരക്ഷണത്തിന്, കൊളസ്ട്രോൾ, ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക്, നേത്രസംരക്ഷണം, ചർമ്മത്തിന് തിളക്കം നല്‍കാന്‍, ലൈംഗികശേഷി, അകാലനര , മുടി വളരാന്‍ എന്നീ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നെല്ലിക്ക ഉത്തമമാണ്.

ദിവസവും ഒരു ഗ്ലാസ് നെല്ലിക്കജ്യൂസിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. കാൻസറിനെ പ്രതിരോധിക്കാനുള്ള കീമോ പ്രിവന്റീവ് എഫക്ട് നെല്ലിക്കയ്ക്കുണ്ട്.

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വെറ്റമിൻ സി പുരുഷൻമാരിലെ ബീജ ഉൽപ്പാദനം കൂട്ടുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതേസമയം, സ്ത്രീകളിലെ ലൈംഗിക ശക്തി കൂട്ടുന്നതിനും ഇത് ഇത് സഹായിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :