ഒരു മാസം മദ്യപാനം പൂര്‍ണമായി ഒഴിവാക്കി നോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

മദ്യം ചെറിയ തോതില്‍ ആണെങ്കിലും വലിയ തോതില്‍ ആണെങ്കിലും ശരീരത്തിനു ദോഷം ചെയ്യുമെന്ന് മനസിലാക്കുക.

രേണുക വേണു| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (16:42 IST)

സ്ഥിരമായോ വല്ലപ്പോഴോ മദ്യപിക്കുന്നവര്‍ ഒരു മാസത്തേക്ക് അതില്‍ നിന്നു ബ്രേക്ക് എടുത്തു നോക്കിയിട്ടുണ്ടോ? ഒരു മാസത്തേക്ക് മദ്യപാനം പൂര്‍ണമായി ഒഴിവാക്കിയാല്‍ നിങ്ങളുടെ ശരീരത്തില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ ഉണ്ടാകുന്നു.

കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടും

ഹൃദയാരോഗ്യം മെച്ചപ്പെടും

കാന്‍സര്‍ സാധ്യത കുറയും

അമിത ശരീരഭാരം കുറയും

ഓര്‍മ ശക്തി കൂടുന്നു

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയുന്നു

ഉറക്കം കൂടുതല്‍ മെച്ചപ്പെടുന്നു

ശരീരത്തില്‍ നിര്‍ജലീകരണം കുറയും

ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടും

അമിത രക്ത സമ്മര്‍ദ്ദത്തിനുള്ള സാധ്യത കുറയുന്നു

മദ്യം ചെറിയ തോതില്‍ ആണെങ്കിലും വലിയ തോതില്‍ ആണെങ്കിലും ശരീരത്തിനു ദോഷം ചെയ്യുമെന്ന് മനസിലാക്കുക. ശരീരത്തിലെ ആല്‍ക്കഹോള്‍ ഡീഹൈഡ്രോജനേസ് എന്ന രാസാഗ്‌നി നിങ്ങള്‍ കുടിക്കുന്ന മദ്യത്തെ അസറ്റാള്‍ഡിഹൈഡ് ആക്കി മാറ്റുന്നു. അസറ്റാള്‍ഡിഹൈഡ് ശരീര കോശങ്ങളെ വിഷലിപ്തമാക്കുന്നു. മദ്യപാനം ശരീര കോശങ്ങളെ നശിപ്പിക്കുകയും ഇത് അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. മദ്യം പെട്ടന്ന് രക്തത്തില്‍ കലരുമ്പോള്‍ രക്തം സാന്ദ്രത കുറഞ്ഞ് നേര്‍ക്കുന്നു. ഇതിന്റെ ഫലമായി രക്ത സമ്മര്‍ദ്ദം കൂടുകയും ഹൃദയമിടിപ്പ് വേഗത്തിലാകുകയും ചെയ്യുന്നു.

മദ്യം കലര്‍ന്ന രക്തം കരളില്‍ എത്തിയാല്‍ അവിടെ വച്ച് ഓക്സിജനുമായി ചേര്‍ന്ന് വിഘടിക്കും. വിഘടനത്തിലൂടെ ഉണ്ടാകുന്ന രാസഘടകങ്ങള്‍ രക്തത്തിലൂടെ തലച്ചോറിലെത്തും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിക്കും. മദ്യം വിഘടിച്ചുണ്ടാകുന്ന അസറ്റാള്‍ഡിഹൈഡ്, അസറ്റേറ്റ് എന്നിവ വിഷകരമാണ്. ചെറിയ തോതില്‍ മദ്യപിക്കുമ്പോഴും ഈ പ്രവര്‍ത്തനങ്ങളെല്ലാം നിങ്ങളുടെ ശരീരത്തില്‍ നടക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :